ന്യൂഡൽഹി: ജമ്മു കശ്മീർ നാഷണൽ കോൺഫ്രൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല രാജ്യത്തെ വർഗീയതയിലേക്ക് തള്ളി വിടുകയാണെന്ന് ബി.ജെ.പി നേതാവ് ഗോപാൽ കൃഷ്ണ അഗർവാൾ. കാവി സർക്കാർ മതാടിസ്ഥാനത്തിൽ ഇന്ത്യയെ വേർതിരിക്കാൻ ശ്രമിക്കുന്നുവെന്ന ഫാറുഖ് അബ്ദല്ലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്‍ററി നിയമത്തിൽ അധിഷ്ടിതമായാണ് ഫാറുഖ് സംസാരിക്കണ്ടതെന്നും അഗർവാൾ പറഞ്ഞു.
ഫാറുഖിന്‍റെ ഭാഷ എനിക്ക് മനസിലാവുന്നില്ല എന്ത് ചിന്തകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. പാർലമെന്‍റ് അംഗം ആയിരുന്ന വ്യക്തി എന്ന നിലയിൽ നിയമത്തിൽ അധിഷ്ടിതമായി സംസാരിക്കണം എന്നും അഗർവാൾ കൂട്ടി ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.