പോക്​സോ: 1023 പ്രത്യേക കോടതികൾ വേണമെന്ന്​ നിയമമന്ത്രാലയം

ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന ‘പോക്​സോ’ നിയമപ്രകാരം കേസുകൾ വിചാരണചെയ്യാൻ 1023 പ്രത്യേക അതിവേഗ കോടതികൾ സ്​ഥാപിക്കേണ്ടിവരുമെന്ന്​ കേന്ദ്ര നിയമമന്ത്രാലയം. ഇതിന്​ 767.25 കോടി ​െചലവ്​ വരും. കേന്ദ്രവിഹിതമായി 474 കോടി നൽകണം. 12 വയസ്സിന്​ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കാനുള്ള ക്രിമിനൽ നിയമം ഭേദഗതി വരുത്തുന്നതി​​െൻറ ഭാഗമായി നിയമമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. 

പോക്സോ കേസുകളിൽ വേഗത്തിലുള്ള അന്വേഷണവും ഫലപ്രദമായ വിചാരണയും ഉറപ്പാക്കാൻ സംസ്ഥാനങ്ങളിൽ കൂടുതൽ കോടതികൾ ആവശ്യമാണ്. ജഡ്ജിമാർ, ഉദ്യോഗസ്ഥർ, കുടുതൽ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർമാർ, അന്വേഷണസംഘം, പ്രത്യേക ഫോറൻസിക് കിറ്റ് തുടങ്ങിയവ ഉറപ്പാക്കണം. സ്ത്രീകൾ, പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർ, മുതിർന്ന പൗരന്മാർ എന്നിവരുമായി ബന്ധപ്പെട്ട കേസുകൾക്ക്​ നിലവിൽ രാജ്യത്ത്​ 524 അതിവേഗ കോടതികളുണ്ടെന്നും നിയമന്ത്രാലയം വ്യക്തമാക്കി.

12 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ പീഡിപ്പിച്ചാൽ കുറഞ്ഞത് 20വർഷം തടവോ, വധശിക്ഷയോ നൽകാൻ വ്യവസ്​ഥ ചെയ്യുന്നതാണ് പുതിയ ഓർഡിനൻസ്. 12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ചാൽ 10 മുതൽ 20വർഷം വരെ കഠിന തടവോ ജീവപര്യന്തം തടവോ നൽകാം.16ന് മുകളിൽ പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചാൽ ഏഴു മുതൽ 10 വരെ വർഷം കഠിന തടവോ ജീവപര്യന്തമോ ശിക്ഷ നൽകാമെന്നും പുതിയ ഒാർഡിനൻസിൽ പറയുന്നു. 

Tags:    
News Summary - Fast Track Courts for POCSO Case Hearing -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.