ജ​നു​വ​രി ഒ​ന്നു മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫാ​സ്​ ടാ​ഗ് നി​ർ​ബ​ന്ധം

ന്യൂ​ഡ​ൽ​ഹി: ജ​നു​വ​രി ഒ​ന്നു മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫാ​സ്​​ടാ​ഗു​ക​ൾ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്​​ച ഒ​രു ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ​ണ​മ​ട​ക്കാ​നാ​യി ടോ​ൾ പ്ലാ​സ​ക​ളി​ൽ നി​ർ​ത്തേ​ണ്ട​തി​ല്ലാ​ത്ത​തി​നാ​ൽ സ​മ​യ​വും ഇ​ന്ധ​ന​വും ലാ​ഭി​ക്കാ​ൻ ഇ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തോ​ടെ 2017 ഡി​സം​ബ​ർ ഒ​ന്നി​നു​ മു​മ്പ്​ നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​​ മു​ഴു​വ​ൻ ഫാ​സ്​​ടാ​ഗ്​ പ​തി​ക്ക​ണം. അ​തി​ന്​ ശേ​ഷ​മു​ള്ള​വ​ക്ക്​ ഡീ​ല​ർ​മാ​ർ​ത​ന്നെ ഫാ​സ്​ ടാ​ഗു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ട്രാ​ൻ​സ്​​പോ​ർ​ട്ട്​ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പു​തു​ക്കാ​നും ഇ​നി ഫാ​സ്​ ടാ​ഗ്​ വേ​ണം. 2021 ഏ​പ്രി​ൽ ഒ​ന്നു​ മു​ത​ൽ തേ​ർ​ഡ്​ പാ​ർ​ട്ടി ഇ​ൻ​ഷു​റ​ൻ​സ്​ എ​ടു​ക്കാ​നും ഫാ​സ്​ ടാ​ഗ്​ നി​ർ​ബ​ന്ധ​മാ​ണ്.

Tags:    
News Summary - fastag mandatory from january 1st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.