മഹാദേവ് വാതുവെപ്പ് കേസ്; പ്രതിയുടെ പിതാവ് മരിച്ച നിലയിൽ

റായ്പൂർ: ഛത്തീസ്ഗഢ് മഹാദേവ് വാതുവെപ്പ് കേസിലെ പ്രതിയുടെ പിതാവ് മരിച്ച നിലയിൽ. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ക്യാഷ് കൊറിയർ അസിം ദാസിന്റെ പിതാവ് സുശീൽ ദാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്തിരുന്ന സുശീൽ ദാസിനെ ഞായറാഴ്ച മുതൽ കാണാതാകുകയായിരുന്നു. മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ ആൻഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അച്ചോട്ടി ഗ്രാമത്തിലെ കിണറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് തോന്നുന്നതെങ്കിലും മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനയച്ചിട്ടുണ്ട്.

അസിംദാസിനെ നവംബർ മൂന്നിനാണ് അറസ്റ്റ് ചെയ്യുന്നത്. ഫോറൻസിക് വിശകലനവും ക്യാഷ് കൊറിയറായ അസിംദാസ് നടത്തിയ പ്രസ്താവനയുമാണ് മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടർമാർ ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് 508 കോടി രൂപ നൽകിയെന്ന ആരോപണത്തിന് കാരണമായതെന്ന് ഇ.ഡി അവകാശപ്പെട്ടിരുന്നു.

Tags:    
News Summary - Father of Mahadev app scam accused found dead in Chhattisgarh; police suspect suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.