പൂണെ: പൂണെയിൽ ആഡംബര കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കൗമാരക്കാരന്റെ പിതാവ് അറസ്റ്റിൽ. പൂണെ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ നിന്നും വിശാൽ അഗർവാളാണ് പൊലീസിന്റെ പിടിയിലായത്.
സംഭവത്തിന് ശേഷം വിശാൽ അഗർവാൾ ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്താനായി നിരവധി സംഘങ്ങളെ പൂണെ പൊലീസ് നിയോഗിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ഇയാളെ പിടികൂടിയത്. ഛത്രപതി സംബാജിനഗർ മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ അമിതവേഗത്തിൽ ഓടിച്ച അത്യാഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ 3.15 ന് പൂണെ കല്യാണി നഗറിലാണ് സംഭവം.
ക്ലബ്ബിൽ പാർട്ടി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബൈക്ക് യാത്രികരായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് കൊല്ലപ്പെട്ടത്.
പോർഷെ ഓടിച്ചിരുന്ന 17കാരനെ സംഭവസ്ഥലത്തുണ്ടായിരുന്നവർ പിടികൂടി കൈകാര്യം ചെയ്തു. തുടർന്ന് പൊലീസിൽ ഏൽപിച്ചു. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മനുഷ്യ ജീവൻ അപകടപ്പെടുത്തൽ, മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം യെർവാഡ പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.