നാല്​ വയസുകാരി നിർത്താതെ കരഞ്ഞു; കൊലപ്പെടുത്തി പിതാവ്​

ന്യൂഡൽഹി: നാല്​ വയസുകാരിയുടെ കരച്ചിലടക്കാൻ കഴിയാത്ത ദേഷ്യത്തിൽ കുട്ടിയെ കൊലപ്പെടുത്തി പിതാവ്​. വസുദേവ്​ ഗുപ്​തയാണ്​ മകളെ കൊലപ്പെടുത്തിയതിന്​ പൊലീസ്​ പിടിയിലായത്​. കുട്ടിയുടെ മൃതദേഹവുമായി ഓ​ട്ടോറിക്ഷയിൽ കറങ്ങുകയായിരുന്ന വസുദേവ്​ നോയിഡയിലാണ്​ അറസ്​റ്റിലായത്​.

സുൽത്താൻപൂർ സ്വദേശിയായ വസുദേവ്​ ഗുപ്​ത ഭാര്യക്കും മകൾക്കുമൊപ്പം കഴിഞ്ഞ കുറേ വർഷങ്ങളായി കോദ കോളനിയിലാണ്​ താമസിക്കുന്നത്​. ഓ​ട്ടോഡ്രൈവറായ ഇയാളുടെ ഭാര്യ 20 ദിവസങ്ങൾക്ക്​ മുമ്പ്​ വീട്​ വിട്ടു പോയിരുന്നു. ഇത്​ ഇയാളെ മാനസികമായി തളർത്തിയെന്നും ഇതിനിടെ നാലു വയസുകാരിയായ മകൾ നിർത്താതെ കരഞ്ഞതും പ്രകോപനത്തിന്​ കാരണമായെന്ന്​ പൊലീസ്​ പറഞ്ഞു. നഗരത്തിലെ ഒരു സ്​പായിലാണ്​ ഇയാളുടെ ഭാര്യ ജോലി ചെയ്​തിരുന്നതെന്നും പൊലീസ്​ വ്യക്​തമാക്കി.

വ്യാഴാഴ്​ച കുട്ടി നിർത്താതെ കരഞ്ഞതോടെ ഇയാൾ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​. പിന്നീട്​ കുട്ടിയുടെ മൃതദേഹം ടവലിൽ പൊതിഞ്ഞ്​ ഭാര്യയെ അന്വേഷിച്ച്​ പുറപ്പെടുകയായിരുന്നു. ഇയാളുടെ സഹോദരൻ വീട്ടിലെത്തുകയും വീട്​ തുറന്ന്​ കിടക്കുന്നത്​ കണ്ട്​ ഗുപ്​തിയെ ഫോണിൽ വിളിക്കുകയും ചെയ്​തപ്പോഴാണ്​​ കൊലപാതക വിവരം പുറത്തറിയുന്നത്​.

Tags:    
News Summary - Father strangles 4-year-old daughter to death after failing to stop her from crying, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.