ബി.ജെ.പി സ്ഥാനാർഥിക്ക് കൂടുതൽ വോട്ട് ലഭിച്ചതിൽ സംശയം; ബാലറ്റ് പേപ്പറിൽ സമാന്തര വോട്ടെടുപ്പിനൊരുങ്ങി മഹാരാഷ്ട്രയിലെ ഗ്രാമം

മുംബൈ: തങ്ങൾ വോട്ട് ചെയ്യാത്ത ബി.ജെ.പി സ്ഥാനാർഥിക്ക് കൂടുതൽ വോട്ട് ലഭിച്ചതിനെതിരെ ബാലറ്റ് പേപ്പറിലൂടെ വീണ്ടും വോട്ടെടുപ്പ് നടത്താനൊരുങ്ങി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. വോ​ട്ടി​ങ്​ യ​ന്ത്ര​ത്തി​നെ​തി​രെ വ്യാപക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ, സോ​ലാ​പു​ർ ജി​ല്ല​യി​ലെ മ​ൽ​ശി​റാ​സ്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​പെ​ട്ട മാ​ർ​ക​ഡ്​​വാ​ഡി​യി​ലാ​ണ്​ സം​ഭ​വം.

എൻ.സി.പിയുടെ (എസ്.പി) ഉത്തംറാവു ജാൻകർ ബി.ജെ.പിയുടെ മുൻ എം.എൽ.എ രാം സത്പുതേയെ പരാജയപ്പെടുത്തിയ മ​ൽ​ശി​റാ​സ് മണ്ഡലത്തിന് കീഴിലാണ് മാ​ർ​ക​ഡ്​​വാ​ഡി​ ഗ്രാമം. തെരഞ്ഞെടുപ്പിൽ ജാൻകർ വിജയിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥിക്ക് മാ​ർ​ക​ഡ്​​വാ​ഡി​ ഗ്രാമത്തിൽ ലീഡ് ലഭിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്ക്. എന്നാൽ, ഗ്രാമത്തിൽ ഒരിക്കലും ബി.ജെ.പി സ്ഥാനാർഥി രാം സത്പുതെക്ക് ലീഡ് ലഭിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

രാം ​സ​ത്​​പു​തെ​ക്ക്​ 1,003 വോ​ട്ട്​ കി​ട്ടി​യ​താ​ണ്​ ഗ്രാ​മ​വാ​സി​ക​ളു​ടെ സം​ശ​യ​ത്തി​ന്​ കാ​ര​ണം. 150ലേ​റെ വോ​ട്ട്​ ഗ്രാ​മ​ത്തി​ൽ​നി​ന്ന്​ സ​ത്​​പു​തെ​ക്ക്​ കി​ട്ടി​ല്ലെ​ന്ന്​ നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ ഡാറ്റയെ വെല്ലുവിളിച്ച് ബാലറ്റ് പേപ്പറിലൂടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി തെളിയിക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചത്.

ബലറ്റ് പേപ്പറിലൂടെ സമാന്തര വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. എന്നാൽ, ഇതിനെതിരെ അധികൃതർ രംഗത്തുവന്നിട്ടുണ്ട്. ബൂ​ത്തു​ക​ളും ബാ​ല​റ്റ് ​പേ​പ്പ​റു​ക​ളും മ​റ്റും ഒ​രു​ക്കി ഇന്ന് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. എന്നാൽ, ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ച ജില്ല ഭരണകൂടം, വ്യാ​ഴാ​ഴ്ച​വ​രെ പ്ര​ദേ​ശ​ത്ത്​ കർഫ്യൂ ഏർപ്പെടുത്തി. 

Tags:    
News Summary - Maharashtra village plans a re-election with ballot paper; police impose curfew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.