പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

മുംബൈ: അന്ധേരി മേഖലയിൽ 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 53കാരൻ ഉൾപ്പെടെ രണ്ടുപേരെ ഡി.എൻ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. വിഡിയോ പകർത്തി പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് നവംബർ എട്ടു മുതൽ 28 വരെ വീട്ടിൽ കൊണ്ടുവന്ന് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ആരെങ്കിലും വന്നാൽ വീടിന് പുറത്ത് കാവൽ നിൽക്കാൻ ഇയാൾ സഹേൃത്തായ യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ഡി.എൻ നഗർ പൊലീസിനെ സമീപിക്കുകയും പ്രതികൾക്കെതിരെ പരാതി നൽകുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം ഇവരെ പോക്‌സോ പ്രത്യേക കോടതിയിൽ ഹാജരാക്കി. 

Tags:    
News Summary - Two persons, including a middle-aged man, have been arrested in the case of sexually assaulting a minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.