കോവിഡ്​; യോഗത്തിൽ മോദി മാത്രം സംസാരിച്ചു, അപമാനിക്കപ്പെട്ടതുപോലെ -മമത ബാനർജി

കൊൽക്കത്ത: രാജ്യത്തെ കോവിഡ്​ സാഹചര്യം ചർച്ചചെയ്യുന്നതിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത യോഗത്തിൽ പ്രധാനമന്ത്രിയല്ലാ​െത മറ്റാർക്കും സംസാരിക്കാൻ അവസരം നൽകിയില്ലെന്നും അപമാനിക്കപ്പെട്ടതായും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ്​ യോഗത്തിൽ പ​െങ്കടുത്തത്​. എന്നിട്ടും പ​​െങ്കടുത്ത ആർക്കും സംസാരിക്കാൻ അവസരം നൽകിയില്ല. ബി.ജെ.പി മുഖ്യമന്ത്രിമാർക്ക്​ മാത്രം സംസാരിക്കാൻ അവസരം നൽകിയെന്നും അവർ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ചെറിയ പ്രസംഗം നടത്തി. അതിനു​ശേഷം യോഗം അവസാനിപ്പിക്കുകയായിരുന്നു​വെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞങ്ങൾക്കെല്ലാവർക്കും അപമാനിക്കപ്പെട്ടതുപോലെ തോന്നി. കോവിഡ്​ വാക്​സി​നെ​ക്കുറിച്ചോ റെംഡിസിവിറി​നെക്കുറിച്ചോ ചോദിച്ചില്ല. ബ്ലാക്ക്​ ഫംഗസ്​ കേസുകളെക്കുറിച്ചും ചോദിച്ചില്ല -അവർ പറഞ്ഞു.

വാക്​സിൻ ക്ഷാമത്തെക്കുറിച്ച്​ അറിയിക്കണമെന്നും കൂടുതൽ വാക്​സിൻ ഡോസുകൾ ആവശ്യപ്പെടണമെന്നും കരുതിയിരുന്നു. വാക്​സിൻ ആവശ്യപ്പെടാമെന്ന്​ പ്രതീക്ഷിച്ചെങ്കിലും സംസാരിക്കാൻ അനുവദിച്ചില്ല -മമത മാധ്യമപ്രവർത്തകരെ അറിയിച്ചു.

കൊറോണ ​വൈറസ്​ കേസുകൾ കുറഞ്ഞുവരുന്നതായി മോദി അവകാശപ്പെട്ടു. നേരത്തെയും മോദി ഇതേ അവകാശവാദം നടത്തിയിരുന്നു, അതോടെ കേസുകൾ കൂടി. മോദി അരക്ഷിതനാണ്​. അതിനാൽ തന്നെ ഞങ്ങളെ കേൾക്കാൻ തയാറായില്ല -മമത കൂട്ടിച്ചേർത്തു.

Tags:    
News Summary - Feel humiliated, PM Modi didn’t let us speak, says Mamata Banerjee after Covid meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.