ഫി​റോ​സ്​ ഷാ ​കോ​ട്​​​ല ഇനി ‘അരുൺ ജെയ്റ്റ്ലി സ്​​റ്റേ​ഡി​യം’

ന്യൂഡൽഹി: ഫി​റോ​സ്​ ഷാ ​കോ​ട്​​​ല സ്​​റ്റേ​ഡി​യത്തിന്‍റെ പേര് അരുൺ ജെയ്റ്റ്ലി സ്​​റ്റേ​ഡി​യം എന്ന് മാറ്റാൻ തീരുമാനം. ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍റേതാണ് (ഡി.ഡി.സി.എ) തീരുമാനം.

അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സ്മരണാർഥമുള്ള പേര് നൽകൽ ചടങ്ങ് സെപ്തംബർ 12ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവർ പങ്കെടുക്കും.

അരുൺ ജെയ്റ്റ്ലിയുടെ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് വിരാട് കോഹ് ലി, വീരേന്ദർ സെവാഗ്, ഗൗതം ഗംബീർ, ആശിഷ് നെഹ്റ, റിഷഭ് പന്ത് എന്നിവരടക്കമുള്ളവർക്ക് ഇന്ത്യയുടെ അഭിമാനമാകാൻ സാധിച്ചതെന്ന് ഡി.ഡി.സി.എ പ്രസിഡന്‍റ് രജത് ശർമ പറഞ്ഞു.

Tags:    
News Summary - Feroz Shah Kotla to be renamed as Arun Jaitley Stadium-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.