മുംബൈ: അവസാന വർഷ മെഡിക്കൽ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ അഗ്രിപാഡ ഏരിയയിലാണ് സംഭവം. ഒക്യുപേഷണൽ തെറാപ്പി വിഭാഗത്തിലെ അവസാനവർഷ വിദ്യാർഥിനിയായ ശ്രേയസ പത്കർ ആണ് മരിച്ചത്.
കുടുംബാംഗങ്ങൾ വീട്ടിലിൽ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പൊലീസ് മൃതദേഹം ഏറ്റുവാങ്ങി പോസ്റ്റ്‌മോർട്ടത്തിനയച്ചു. അതേസമയം, സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
'കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംശയകരമായതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം നടക്കുന്നുണ്ട്'- പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ മുംബൈയിലെ പ്രമുഖ മെഡിക്കൽ കോളജുകളിലെ രണ്ട് വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.