കോവിഡ്​ 19: സാമ്പത്തിക ആഘാതം പഠിക്കാൻ ധനമന്ത്രിയുടെ നേതൃത്വത്തിൽ ടാസ്​ക്​ഫോഴ്​സ്​

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധ മൂലം രാജ്യത്തുണ്ടാവുന്ന സാമ്പത്തിക ആഘാതം പഠിക്കാൻ ടാസ്​ക്​ ​ഫോഴ്​സ്​ രൂപീകര ിക്കുന്നു. ധനമന്ത്രി നിർമ്മലാ സീതാരാമ​​െൻറ നേതൃത്വത്തിലായിരിക്കും ടാസ്​ക്​ഫോഴ്​സ്​. കോവിഡ്​ ഭീതിയുടെ പശ്​ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്​ത്​ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്​ ഇക്കാര്യം അറിയിച്ചത്​.

കോവിഡ്​ 19 ആഗോള സമ്പദ്​വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കി. എന്നാൽ, ഇന്ത്യയിൽ വൈറസ്​ ബാധ സൃഷ്​ടിച്ച പ്രശ്​നങ്ങളെ കുറിച്ച്​ ഇനിയും വ്യക്​തതയില്ല. ഇതിനെ കുറിച്ച്​ പഠിക്കേണ്ടിയിരിക്കുന്നു. ഇതിനായാണ്​ ടാസ്​ക്​ഫോഴ്​സിന്​ രൂപം നൽകുന്നതെന്ന്​ പ്രധാനമന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തെ കുറിച്ച്​ പഠിക്കുകയാണ്​ ടാസ്​ക്​ഫോഴ്​സി​​െൻറ പ്രാഥമിക ലക്ഷ്യം. ഭാവിയിൽ നടപ്പാക്കേണ്ട ഇടപെടലുകളെ കുറിച്ചും ചർച്ചകളുണ്ടാവും. കഴിഞ്ഞ കുറേ ആഴ്​ചകളായി രാജ്യത്ത്​ സമ്പദ്​വ്യവസ്ഥയിൽ അപ്രഖ്യാപിതമായ അടച്ചിടലുണ്ട്​. സമ്പദ്​വ്യവസ്ഥയുടെ വിവിധ മേഖലകളിൽ കോവിഡ്​ 19 ഇപ്പോൾ തന്നെ ആഘാതം സൃഷ്​ടിച്ചിട്ടുണ്ട്​.

Tags:    
News Summary - Finance Minister To Lead Task Force To Tackle Coronavirus Impac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.