ഹെൽമെറ്റ് ധരിച്ചില്ല, ലൈൻമാന് 1,000 രൂപ പിഴയിട്ടു; പൊലീസ് സ്റ്റേഷനിലെ വൈദ്യുതി കട്ട് ചെയ്ത് പ്രതികാരം

ലഖ്നൗ: ഹെൽമെറ്റ് ധരിക്കാത്തതിന് പൊലീസ് 1,000 രൂപ പിഴയീടാക്കിയതിനുള്ള പ്രതികാരമായി ഉത്തർപ്രദേശിലെ ഹാപൂരിൽ നിന്നുള്ള ഒരു ലൈൻ മാൻ പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി കട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മീററ്റിലെ ദിർഖേദ പ്രദേശവാസിയായ ഖാലിദ് എന്നയായെ പൊലീസ് പിടികൂടി.

തന്റെ ഡ്യൂട്ടിയുടെ ഭാഗമായി പോകുന്നതിനിടെയാണ് ലൈൻമാനെ ഹെൽമെറ്റ് ധരിക്കാത്തതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും പൊലീസ് തടഞ്ഞുനിർത്തി പിഴചുമത്തിയത്. ഇതിൽ ക്ഷുഭിതനായ യുവാവ് പൊലീസ് ലൈനിലെ മുഴുവൻ വൈദ്യുതിയും വിച്ഛേദിച്ചു. അതോടെ പ്രദേശമാകെ ഇരുട്ട് മൂടി. ചൂടേറിയ സമയമായതിനാൽ പൊലീസുകാർക്കും അവരുടെ കുടുംബങ്ങൾക്കും ലൈൻമാന്റെ പ്രവർത്തി വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു.

പൊലീസ് സ്‌റ്റേഷനിലേക്കുള്ള വൈദ്യുതി കട്ട് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് ലൈനിലെ വൈദ്യുത തൂണിൽ കയറുന്നതും ലൈൻ മുറിക്കുന്നതായും വിഡിയോയിലുണ്ട്.


Full View


Tags:    
News Summary - Fined for not wearing helmet; UP Lineman Cuts Power To Police Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.