ന്യൂഡൽഹി: ത്രിപുര സർക്കാറിെൻറ ഭരണം ചോദ്യം ചെയ്യുന്നവരുടെ നഖം വെട്ടിക്കളയുമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാറിെൻറ ഭീഷണി. വിവാദങ്ങളിലൂടെ ശ്രദ്ധനേടിയ ബിപ്ലവിെൻറതായി പ്രചരിക്കുന്ന വിഡിയോയിലാണ് ഭീഷണിയുള്ളത്. സിവിൽ സർവീസ് ദിനത്തിൽ അഗർത്തലയിൽ സംസാരിക്കുന്നതിനിടെയാണ് ഭീഷണി മുഴക്കിയത്.
ബിപ്ലവ് ദേവ് സർക്കാറല്ല, പൊതുജനങ്ങളാണ് സർക്കാർ. തെൻറ സർക്കാറിനു മേൽ ആരും കൈവെക്കരുത്. അത് സർക്കാർ വകയാണ്. നമുക്ക് എന്തുവേണമെങ്കിലും ചെയ്യാം എന്ന് തെൻറ ചെറുപ്പത്തിൽ ജനങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട്. നിങ്ങൾ ഒരു ചുരങ്ങേയാട് എങ്ങനെയാണോ പെരുമാറുന്നത് അതുപോലെ സർക്കാർ വസ്തു വകകളോട് ആകാമെന്നാണ് വിചാരം.
പച്ചക്കറി കച്ചവടക്കാരാൻ രാവിെല എട്ടിന് പുതിയ ചുരങ്ങയുമായി ചന്തയിലെത്തുന്നു. ഒമ്പതുമണിയാകുേമ്പാഴേക്കും ആ ചുരങ്ങയിൽ നിരവധി നഖക്ഷതങ്ങൾ ഏറ്റിരിക്കും. എന്നാൽ അത് വിറ്റു പോയിട്ടുണ്ടാകില്ല. പിന്നെ, ചന്തയിെല വല്ല പശുക്കൾക്കും തിന്നാൻ കൊടുക്കാനോ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാനോ മാത്രമേ പറ്റൂ.
എന്നാൽ എെൻറ സർക്കാർ അതുപോെലയായിരിക്കില്ല. ആർക്കും അതിനുമേൽ നഖക്ഷതമേൽപ്പിക്കാൻ സാധിക്കില്ല. ആരെങ്കിലും അങ്ങനെ ചെയ്താൽ ആ നഖം വെട്ടിക്കളയും - ബിപ്ലവ് കുമാർ പറഞ്ഞു.
മിസ് വേൾഡ് ഡയാന ഹെയ്ഡൻ സുന്ദരിയല്ലെന്ന് പറഞ്ഞ് നേരത്തെ ബിപ്ലവ് വിവാദത്തിലകപ്പെട്ടിരുന്നു. പിന്നീട് മാപ്പു പറഞ്ഞ് തടിയൂരി. മഹാഭാരതകാലത്ത് ഇൻറർനെറ്റ് ഉണ്ടായിരുന്നുവെന്നതടക്കമുള്ള നിരവധി പ്രസ്താവനകളും ബിപ്ലവ് കുമാർ നടത്തിയിരുന്നു. അതിനു പിറകെയാണ് സർക്കാറിനെ ചോദ്യം ചെയ്യുന്നവരുടെ നഖം വെട്ടുമെന്ന ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.