ബംഗളൂരു: മതനിന്ദ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ബംഗളൂരു സ്വദേശിയായ സാമൂഹിക പ്രവര്ത്തകന് നല്കിയ പരാതിയില്‍ ട്വിറ്റര്‍ സി.ഇ.ഒക്കും ട്വിറ്റര്‍ ഇന്ത്യയുടെ മൂന്ന് ഡയറക്ടര്‍മാര്‍ക്കുമെതിരെ ബംഗളൂരുവിലെ കെ.ആർ. പുരം പൊലീസ് കേസെടുത്തു. കാനഡ സ്വദേശിയായ അര്‍മിന്‍ നവാബി എന്നയാള്‍ ട്വിറ്ററില്‍ ഹിന്ദു, ക്രിസ്തു, മുസ്ലിം വിശ്വാസങ്ങളെ ഹനിക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്തുവെന്നാണ് പരാതി. ഇതോടൊപ്പം ദൈവവിശ്വാസം മോശമാണെന്നും ട്വിറ്റിൽ കുറിച്ചുവെന്നും പരാതിയുണ്ട്. ഇതുസംബന്ധിച്ച പരാതിയുമായി ബംഗളൂരു സ്വദേശി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ട്വിറ്റര്‍ സി.ഇ. ഒ. ജാക്ക് ഡോര്‍സി, ട്വിറ്റര്‍ ഇന്ത്യ ഡയറക്ടര്‍മാരായ മഹിമ കൗള്‍, മനീഷ് മഹേശ്വരി, മായ ഹരി എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എത്തീസ്റ്റ് റിപ്പബ്ലിക് പബ്ലിസൈസസ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലൂടെയാണ് അര്‍മിന്‍ നവാബിയുെട ട്വീറ്റുകൾ പുറത്തുവന്നത്. ട്വീറ്റുകൾക്കെതിരെ ട്വിറ്റർ അധികൃതർക്ക് കത്തയച്ചെങ്കിലും ഒരു ദിവസത്തേക്ക് മാത്രമാണ് നവാബിയെ ബ്ലോക്ക് ചെയ്തത്. കാനഡയിൽ ഇദ്ദേഹത്തിെൻറ ട്വീറ്റുകൾ മതനിന്ദയായി പരിഗണിക്കുന്നില്ലെന്നും മുന്നറിയിപ്പ് എന്ന നിലയിലാണ് ഒരു ദിവസത്തേക്ക് ബ്ലോക്ക് ചെയ്തതെന്നുമാണ് ട്വിറ്റർ അധികൃതർ വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.