അയോധ്യ: അയോധ്യയിലെ ക്ഷേത്രവഴികളിൽ സ്ഥാപിച്ച ലൈറ്റുകൾ മോഷ്ടിക്കപ്പെട്ടെന്ന് കരാറുകാരൻ. 3800 ബാംബു ലൈറ്റുകളും 36 ഗോബോ ലൈറ്റുകളുമാണ് മോഷ്ടിക്കപ്പെട്ടത്. രാമ പാതയിലും ഭക്തി പാതയിലുമുള്ള ലൈറ്റുകളാണ് ഇത്തരത്തിൽ മോഷ്ടിച്ചത്. ലൈറ്റുകൾ സ്ഥാപിച്ച കരാറുകാരനാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.
രാമപാതയിൽ 6800 ലൈറ്റുകളാണ് സ്ഥാപിച്ചിരുന്നത്. ഭക്തപാതയിൽ 96 ലൈറ്റുകളുമുണ്ടായിരുന്നു. യഷ് എന്റർപ്രൈസസ് ആൻഡ് കൃഷ്ണ ഓട്ടോമൊബൈൽ എന്ന സ്ഥാപനമാണ് അയോധ്യ ഡെവലപ്മെന്റ് അതോറിറ്റിയുടെ നിർദേശപ്രകാരമാണ് ലൈറ്റുകൾ സ്ഥാപിച്ചത്.
കരാറുകാരനായ ശേഖർ ശർമ്മയുടെ പരാതിപ്രകാരം 3800 ബാംബു ലൈറ്റുകളും 36 ഗോബോ പ്രൊജക്ടർ ലൈറ്റുകളും മോഷണം പോയിട്ടുണ്ട്. ആഗസ്റ്റ് ഒമ്പതിന് പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച പരാതി നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
കരാർ കമ്പനിക്ക് ലൈറ്റുകൾ നഷ്ടമായ വിവരം മെയിൽ തന്നെ അറിഞ്ഞിരുന്നുവെന്നും എന്നാൽ, ഇപ്പോഴാണ് പരാതി നൽകിയതെന്നുമാണ് റിപ്പോർട്ട്. അതേസമയം, ലൈറ്റുകൾ നഷ്ടമായതിനെ സംബന്ധിച്ച് പ്രതികരിക്കാൻ യു.പി പൊലീസ് ഇതുവരെ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.