മുംബൈയിൽ 20 നില കെട്ടിടത്തിൽ തീപിടിത്തം, മരണം ഏഴായി

മുംബൈ (മഹാരാഷ്ട്ര): മുംബൈയിലെ ടാർഡിയോയിൽ 20 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഏഴ് മരണം. 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിൽ .

ടാർഡിയോയിലെ നാനാ ചൗക്കിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമല ബിൽഡിങ്ങിലാണ് സംഭവം. രാവിലെ ഏഴരയോടെ കെട്ടിടത്തിന്‍റെ പതിനഞ്ചാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് നിലകളിലേക്ക് വ്യാപിച്ചെങ്കിലും 19മത്തെ നിലയിലാണ് ഏറെ നാശനഷ്ടമുണ്ടാക്കിയത്.

അപകടസ്ഥലത്ത് പൊലീസ്, അഗ്നിശമനസേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഗ്നിശമനസേനയുടെ 13 യൂണിറ്റുകളും ഏഴ് ജംബോ ടാങ്കുകളും സ്ഥലത്ത് എത്തിയതായി റിപ്പോർട്ട്.


 


Tags:    
News Summary - Fire breaks out at 20-storeyed building in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.