പശ്ചിമബംഗാൾ ബർദ്വാൻ മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ തീപിടിത്തം; ഒരു മരണം

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബർദ്വാൻ മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. കിഴക്കൻ ബർദ്വാൻ സ്വദേശിനിയായ സന്ധ്യ റോയിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുുണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രാധാറാണി വാർഡിലായിരുന്നു തീപിടിത്തം. ഈ വാർഡ് കോവിഡ് പ്രത്യേക വാർഡാക്കി മാറ്റിയിരുന്നു. തീപിടിത്തത്തിന് പിന്നാലെ പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. ഒരു മണിക്കൂർ നേരത്തെ പരി​ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.

തീപിടിത്തത്തിൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ അഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചിണ്ട്. ഫോറൻസിക് പരിശോധനയും ഉണ്ടാവുമെന്ന് ബർദ്വാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രബീർ സെൻഗുപ്ത പറഞ്ഞു. 

Tags:    
News Summary - Fire breaks out at Bengal's Burdwan medical college Covid ward, 1 patient dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.