ന്യൂഡൽഹി: ഡൽഹിയിൽ താജ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അഞ്ച് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമില്ലെന്ന് റെയിൽവേ ഡി.സി.പി കെ.പി.എസ് മൽഹോത്ര സ്ഥിരീകരിച്ചു.
വൈകിട്ട് 4.41 ന് ട്രെയിനിൽ തീപിടിത്തം സംബന്ധിച്ച് കോൾ ലഭിച്ചു. താജ് എക്സ്പ്രസ് ട്രെയിനിന്‍റെ മൂന്ന് കോച്ചുകളിലാണ് തീ പടർന്നത്. ആർക്കും പരിക്കില്ല. യാത്രക്കാർ മറ്റ് കോച്ചുകളിലേക്ക് മാറുകയും ട്രെയിനിൽ നിന്ന് ഇറങ്ങുകയും ചെയ്തിട്ടുണ്ട്. റെയിൽവേ നടപടി സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ചെയർ കാറുള്ള ജനറൽ കോച്ചുകളിലാണ് തീപിടിത്തമുണ്ടായതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഓഖ്‌ല, തുഗ്ലക്കാബാദ് റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലാണ് സംഭവം. കോച്ചുകളിൽ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ ട്രെയിൻ നിർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.