ന്യൂഡൽഹി: അഗ്നിബാധയുണ്ടാകാതിരിക്കാൻ രാജ്യത്തെ എല്ലാ കോവിഡ് ആശുപത്രികളിലും സുരക്ഷ പരിശോധന നടത്താൻ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നിർദേശം.
അഗ്നിശമന വിഭാഗത്തിൽനിന്ന് ഇതിെൻറ നിരാക്ഷേപ പത്രം (എൻ.ഒ.സി) നാലാഴ്ചക്കകം ആശുപത്രികൾ വാങ്ങിയിരിക്കണമെന്നും അല്ലാത്ത പക്ഷം ശിക്ഷാ നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇതുവരെ സർട്ടിഫിക്കറ്റ് വാങ്ങാത്തവർ ഉടൻ വാങ്ങണം.
ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രിയിൽ അഗ്നിബാധയുണ്ടായി നിരവധിപേർ മരിക്കാനിടയായ സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് കോടതി നിർദേശം. തുടർച്ചയായി കോവിഡ് ജോലിയിലേർപ്പെട്ടുവരുന്ന ഡോക്ടർമാർക്ക് വിശ്രമം അനുവദിക്കണമെന്ന് ഏതാനും ദിവസം മുമ്പ് കോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാത്തതിനാൽ കോവിഡ് മഹാമാരി രാജ്യത്ത് കാട്ടുതീ പോലെ പടരുകയാണെന്ന് സുപ്രീംകോടതി. ഇത് 'ലോകയുദ്ധ' സാഹചര്യമാണെന്നും കോടതി പറഞ്ഞു.
അപ്രതീക്ഷിത രോഗബാധ ലോകത്തെ ഓേരാരുത്തരെയും ഏതെങ്കിലും വിധത്തിൽ ബാധിച്ചിട്ടുണ്ട്. കർഫ്യു, ലോക്ഡൗൺ പോലുള്ള എന്ത് നടപടികൾ സ്വീകരിക്കുേമ്പാഴും വളരെ നേരത്തേ ജനങ്ങളെ അറിയിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.