ശാസ്ത്രി ഭവനിലെ തീപിടിത്തം: ഫയൽ കത്തിയത്​ കൊണ്ട് മോദി രക്ഷപ്പെടില്ല​ -രാഹുൽ

ന്യൂഡല്‍ഹി: ഡല്‍ഹി ശാസ്ത്രി ഭവനിലെ തീപിടിത്തവുമായി ബന്ധപ്പെട്ട്​ മോദിക്കെതിരെ രാഹുലിൻെറ ഒളിയമ്പ്​. ട്വിറ് ററിലൂടെയാണ് മോദിക്കെതിരെ​ രാഹുലിൻെറ പരിഹാസം​. കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളുൾപ്പെടുന്ന ശാസ്​ത്രി ഭവനിൽ ചൊവ്വാഴ്ചയാണ്​ തീപിടിത്തമുണ്ടായത്​.

‘മോദിജി, ഫയലുകൾ കത്തിയത്​ താങ്കളെ രക്ഷിക്കാൻ പോകുന്നില്ല.​ താങ്കളുടെ വിധി നിർണയത്തിൻെറ ദിവസം വരാൻ പോകുന്നു’ എന്നായിരുന്നു രാഹുലി​ൻെറ ട്വീറ്റ്​. ചില സുപ്രധാന രേഖകൾ നശിപ്പിക്കുന്നതിനായി തീ പിടിത്തം മനഃപൂർവം സൃഷ്​ടിച്ചതാണെന്ന സംശയമാണ് രാഹുൽ ട്വീറ്റിലൂടെ പങ്കുവെച്ചത്.

രാഹുലിൻെറ ആരോപണത്തിന്​ മറുപടിയുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറും ട്വിറ്ററിൽ രംഗത്തെത്തി. രാഹുൽ ഗാന്ധി നുണ പ്രചരണം നിർത്തണമെന്നും തീപിടിത്തത്തിൽ രേഖകൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. ഏറ്റവും മുകളിലത്തെ നിലയിൽ സൂക്ഷിച്ചിരുന്ന അവശിഷ്​ടങ്ങൾക്കാണ്​ തീ പിടിച്ചത്​. അര മണിക്കൂറിനുള്ളിൽ തീ അണക്കുകയുണ്ടായി. ആ​േരാപണമുന്നയിക്കുന്നതിന് മുമ്പ് രാഹുൽ​ ഗൃഹപാഠം ചെയ്യണമെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.


Tags:    
News Summary - Fire at Shastri Bhawan: burning files is not going to save modi tweeted Rahul gandhi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.