ചെന്നൈ: തീപിടിത്തത്തെത്തുടർന്ന് ബലക്ഷയം സംഭവിച്ച ചെന്നൈ ടി. നഗറിലെ ചെന്നൈ സിൽക്സ്, ശ്രീകുമരം തങ്കമാളികൈ സ്വർണക്കട എന്നിവ പ്രവർത്തിച്ചിരുന്ന എട്ടുനില കെട്ടിടം ഇടിച്ചുനിരത്താൻ സർക്കാർ തീരുമാനിച്ചു. കെട്ടിടം തകർക്കാനുള്ള നടപടിക്കിടെ നാലം നിലയിൽ വീണ്ടും തീ കണ്ടു. തീ പൂർണമായും കെടുത്തിയശേഷം ഇന്ന് കെട്ടിടം തകർക്കും.
പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ജയസിങ്ങിെൻറ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് കെട്ടിടം ഇടിച്ചു നിരത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ആർ.ബി. ഉദയകുമാർ അറിയിച്ചു. എസ്കവേറ്റർ ഉപേയാഗിച്ചാണ് മൂന്ന് ദിവസം കൊണ്ട് കെട്ടിടം തകർക്കുക. സർക്കാറിന് ചെലവാകുന്ന തുക ചെന്നൈ സിൽക്സിൽനിന്ന് ഇൗടാക്കുമെന്ന് ധനകാര്യമന്ത്രി ഡി. ജയകുമാർ പറഞ്ഞു.
കെട്ടിടം നിൽക്കുന്ന ഉസ്മാൻ റോഡ്, പോണ്ടി ബസാർ ഭാഗങ്ങളിലെ നൂറോളം കടകളും ഷോപ്പിങ് മാളുകളും അടച്ച് വൈദ്യുതി വിേച്ഛദിച്ചിരിക്കുകയാണ്. ജനങ്ങളെയും വാഹനങ്ങളും ഒഴിപ്പിച്ചു. കെട്ടിടം നിൽക്കുന്ന നൂറുമീറ്റർ ചുറ്റളവ് അപകട മേഖലായി പ്രഖ്യാപിച്ചു. പ്രദേശത്തുനിന്ന് കുടുംബങ്ങൾ ഒഴിഞ്ഞുപോകുന്നുണ്ട്.
തീപിടിത്തത്തത്തുടർന്ന് 300 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൂട്ടൽ. 80 കോടിയുടെ തുണിത്തരങ്ങൾ, 20 കോടിയുടെ വൈരം, 400 കിേലാ സ്വർണം, 2000 കിലോ വെള്ളി എന്നിവയും കത്തിനശിച്ചു.
നിർമാണച്ചട്ടം ലംഘിച്ചാണ് കെട്ടിടം പണിതതെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകൻ ട്രാഫിക് രാമസാമി മദ്രാസ് ഹൈകോടതിയിൽ െപാതുതാൽപര്യ ഹരജി നൽകി. ചെന്നൈ സിൽക്സ്, ശ്രീകുമരം തങ്കമാളികൈ എന്നിവയുടെ നടത്തിപ്പുകാർ ചട്ടം ലംഘിച്ചാണ് കെട്ടിടം നിർമിച്ചതെന്ന് ഹൗസിങ് വകുപ്പ് മന്ത്രി ഉദുമലൈ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പല പ്രാവശ്യം നൽകിയ നോട്ടീസുകൾക്കെതിരെ കോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് സമ്പാദിക്കുകയായിരുന്നു -മന്ത്രി പറഞ്ഞു.
ചെന്നൈ സിൽക്സിെൻറ ഒരു നിലയിൽ ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള ശ്രീകുമരം തങ്കമാളികൈയാണ് പ്രവർത്തിച്ചിരുന്നത്. ബുധനാഴ്ച രാവിലെ 3.30 ഒാടെയാണ് തീ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.