ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹി മുണ്ട്കയിലെ കെട്ടിടത്തിലുണ്ടായത് 25-വർഷത്തിനിടയിലെ വലിയ തീപ്പിടിത്തം. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഡല്‍ഹിയിലെ തീപിടിത്തങ്ങളില്‍ ജീവന്‍ നഷ്ടമായത് 250-ലേറെ പേര്‍ക്കെന്നാണ് അനൗദ്യോഗിക കണക്ക്. നിർദേശങ്ങൾ പാലിക്കാതെയും അനുമതിയില്ലാതെയും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍, അഗ്‌നിസുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത, അനധികൃത ഫാക്ടറികള്‍...അങ്ങനെ തലസ്ഥാനത്ത് തുടര്‍ക്കഥയാകുന്ന തീപിടിത്തസംഭവങ്ങള്‍ക്ക് കാരണങ്ങള്‍ അനവധിയാണ്.
1997 - ഉപഹാര്‍ തിയേറ്റര്‍ ദുരന്തം: ഗ്രീന്‍ പാര്‍ക്കിലെ ഉപഹാര്‍ സിനിമാ തിയേറ്ററില്‍ 1997 ജൂണ്‍ 13-നുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മരിച്ചത് 59 പേരാണ്. ബോളിവുഡ് ചിത്രം 'ബോര്‍ഡറി'ന്റെ പ്രദര്‍ശനത്തിനിടെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. 100ലേറെപേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു മാസംമുമ്പ് തിയേറ്ററില്‍ വീണ്ടും തീപിടിത്തമുണ്ടായി. എന്നാൽ, ആളപായമില്ലായിരുന്നു.
2011 - നന്ദ് നഗ്രിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി സംഘടിപ്പിച്ച യോഗത്തിനിടെ തീപിടിത്തമുണ്ടായി. 14 പേര്‍ മരിക്കുകയും 30-പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2017 - ജൂലൈയിൽ ദില്‍ഷാദ് ഗാര്‍ഡനിലെ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ ശ്വാസംമുട്ടി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
2018 - ഏപ്രിലില്‍ കൊഹാട്ട് എന്‍ക്ലേവിലെ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി ദമ്പതിമാരും രണ്ടു കുട്ടികളും മരിച്ചു. തൊട്ടടടുത്ത ആഴ്ച, ഷഹ്ദാരയിലെ 300 കുടിലുകള്‍ കത്തുകയും പെണ്‍കുട്ടി മരിക്കുകയും ചെയ്തു. നവംബറില്‍ കരോള്‍ ബാഗിലെ ഒരു ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ വെന്തുമരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബവാനയിലെ പടക്കനിര്‍മാണ യൂണിറ്റിലുണ്ടായ മറ്റൊരു തീപിടിത്തത്തില്‍ 10 സ്ത്രീകളടക്കം 17 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കൊഹാത് എന്‍ക്ലേവിലും ഷഹ്ദാരയിലെ മാനസസരോവര്‍ പാര്‍ക്കിലുമുണ്ടായ രണ്ട് വ്യത്യസ്ത തീപിടിത്തങ്ങളില്‍ അഞ്ചുപേര്‍ മരിച്ചു.
2019- ഫെബ്രുവരിയില്‍, കരോള്‍ ബാഗിലെ നാല് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ പുലര്‍ച്ചെയുണ്ടായ വന്‍ തീപ്പിടിത്തത്തില്‍, പ്രാണരക്ഷാര്‍ഥം കെട്ടിടത്തില്‍നിന്ന് ചാടിയ രണ്ടുപേര്‍ ഉള്‍പ്പെടെ 17 അതിഥികള്‍ മരിച്ചു. ആഗസ്റ്റില്‍, തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സാക്കിര്‍ നഗര്‍ പ്രദേശത്തെ കെട്ടിടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് കുട്ടികളടക്കം ആറുപേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നവംബറില്‍ നരേലയിലെ പാദരക്ഷാ ഫാക്ടറിയില്‍ തീപ്പിടിത്തമുണ്ടായി ഒരു സെക്യൂരിറ്റി ജീവനക്കാരനും ഒരു തൊഴിലാളിയും മരിച്ചു. തീപ്പിടിത്തത്തിന് നാല് ദിവസത്തിനുശേഷമാണ് രണ്ടാമത്തെ മൃതദേഹം കണ്ടെടുത്തത്. ഡിസംബറില്‍ അനജ് മണ്ഡിയിലുണ്ടായ തീപിടിത്തത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. അനജ് മണ്ഡി തീപിടിത്തത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ കിരാരി ഏരിയയില്‍ മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ തീപിടിത്തമുണ്ടാവുകയും മൂന്ന് കുട്ടികളടക്കം ഒമ്പതുപേര്‍ മരിക്കുകയും ചെയ്തു. 2022 - മാര്‍ച്ചില്‍ ഗോകുമ്പൂരിയിലെ കുടിലുകള്‍ക്ക് തീപിടിച്ച് ഏഴുപേര്‍ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.