വ്യോമസേന വിമാന അപകടം നടന്ന സ്ഥലത്തിൻെറ ദൃശ്യങ്ങൾ പുറത്ത്​

ന്യൂ​ഡ​ൽ​ഹി: വ്യോ​മ​സേ​ന​യു​ടെ എ.​എ​ൻ-32 ആ​േ​ൻ​റാ​നോ​വ്​ വി​മാ​ന​ത്തി​​​​​െൻറ അ​വ​ശി​ഷ്്​​ട​ങ്ങ​ൾ മരങ്ങ ൾക്കിടയിൽ കത്തിയമർന്നു കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. വിമാനത്തി​​​​​െൻറ അവശിഷ്​ടങ്ങളും​ കത്തിക്കരിഞ്ഞ മരണങ ്ങളും ദൃശ്യത്തിൽ കാണാം. സ്ഥലത്ത്​ വലിയ തീപിടുത്തമുണ്ടായിട്ടുണ്ടെന്ന്​ ദൃശ്യങ്ങളിൽ വ്യക്തമാണെന്ന്​ വ്യോമസേ ന വൃത്തങ്ങൾ അറിയിച്ചു. വൈമാനികർക്കായുള്ള തെരച്ചിൽ തുടരുകയാണ്​.

മൂ​ന്നു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 13 പേരു​ മാ​യി കാ​ണാ​താ​യ വ്യോമസേന വിമാനത്തിൻെറ അവശിഷ്​ടങ്ങൾ അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ വ​ട​ക്ക​ൻ ലി​പോ മേ​ഖ​ല​യി​ ൽ നി​ന്ന്​ 16 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി 12,000 അ​ടി ഉ​യ​ര​മു​ള്ള ഭാ​ഗ​ത്തു നിന്ന്​ ചൊ​വ്വാ​ഴ്​​ചയാണ്​ ക​ണ്ടെ​ത്തി​യ​ത്.

ജൂ​ൺ മൂ​ന്നി​നാ​ണ്​​ അ​സ​മി​ലെ ജോ​ർ​ഹ​ട്ടി​ൽ നി​ന്ന്​ അ​രു​ണാ​ച​ലി​ലേ​ക്ക്​ പ​റ​ന്ന വി​മാ​നം കാ​ണാ​താ​യ​ത്. വ്യോ​മ​സേ​ന​യു​ടെ എം.​െ​എ -17 ഹെ​ലി​കോ​പ്​​ടറാ​ണ്​ ത​ക​ർ​ന്ന വി​മാ​ന​ത്തി​​​​​െൻറ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​രും ര​ക്ഷ​പ്പെ​ടാ​നി​ട​യി​ല്ലെ​ന്ന ആ​ശ​ങ്ക​ക്കി​ടെ അ​വ​രു​ടെ സ്​​ഥി​തി എ​ന്തെ​ന്ന്​ അ​റി​യാ​നു​ള്ള ശ്ര​മം ന​ട​ത്തിവ​രുക​യാ​ണെ​ന്ന്​ ​േവ്യാ​മ​സേ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

അ​പ​ക​ട​സ്​​ഥ​ല​ത്തി​ന​ടു​ത്ത്​ വി​മാ​നം ഇ​റ​ക്കാ​വു​ന്ന സ്​​ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന്​ രാ​വി​ലെ വീ​ണ്ടും തി​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്കും. ആ​രെ​ങ്കി​ലും ര​ക്ഷ​പ്പെ​േ​ട്ടാ എ​ന്ന്​ ക​ണ്ടെ​ത്താ​ൻ വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക ദൗ​ത്യ സം​ഘ​മാ​യ ഗ​രു​ഡി​നെ​യാ​ണ്​ നി​യോ​ഗി​ക്കു​ന്ന​ത്.

ജോ​ർ​ഹ​ട്ട്​ താ​വ​ള​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട്​ 33 മി​നി​റ്റി​നു ശേ​ഷം വി​മാ​നം റ​ഡാ​റി​ൽ നി​ന്ന്​ മ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സു​ഖോ​യ്​-30 എം.​കെ.​െ​എ പോ​ർ​വി​മാ​നം, സി-130 ​ജെ ഹെ​ർ​ക്കു​ലി​സ്,​ എ.​എ​ൽ.​എ​ച്ച്​ ഹെ​ലി​കോ​പ്​​ടറു​ക​ൾ തു​ട​ങ്ങി​യ​വ സം​യു​ക്​​ത​മാ​യി വ്യാ​പ​ക തി​ര​ച്ചി​ലാ​ണ്​ ന​ട​ത്തി​വ​ന്ന​ത്.

ക​ണ്ണൂ​ർ സ്വ​ദേ​ശി കോ​ർ​പ​റ​ൽ എ​ൻ. കെ. ​ഷ​രി​ൻ, കൊ​ല്ലം അ​ഞ്ച​ൽ സ്വ​ദേ​ശി സാ​ർ​ജ​ൻറ്​ അ​നൂ​പ് കു​മാ​ർ, തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി സ്​​ക്വാ​ഡ്ര​ൻ ലീ​ഡ​ർ വി​നോ​ദ്​​ എ​ന്നി​വ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി​ക​ൾ.

Tags:    
News Summary - First Image Of Air Force's An-32 Crash Site Shows Debris, Charred Trees- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.