ഇന്ത്യയുടെ സ്വന്തം കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് 50 ശതമാനം ഫലപ്രാപ്തി മാത്രമാണ് ഉള്ളതെന്ന് അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ലാൻസെറ്റിന്‍റെ പഠന റിപ്പോർട്ട്. കോവിഡ് -19
ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപനം തടയുന്നതിൽ കൊവാക്സിൻ പരാജയം ആയിരുന്നെന്നും പഠനം വെളിപ്പെടുത്തുന്നു. ഡെൽറ്റ വകഭേദത്തിന്‍റെ വ്യാപനവും രണ്ടാം തരംഗ സമയത്തെ വൈറസിന്‍റെ തീവ്ര വ്യാപനവുമാണ് വാക്സീന്‍റെ ഫലപ്രാപ്തി കുറയാൻ കാരണമെന്നാണ് റിപ്പോർട്ട്.
ഈ മാസം ആദ്യം പുറത്തുവിട്ട ലാൻസെറ്റിന്‍റെ ഇടക്കാല റിപ്പോർട്ടിൽ കൊവാക്സിന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അന്തിമ പഠനം പൂർത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തൽ. ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിന് നവംബറിൽ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.