ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി സിറ്റിങ് ജഡ്ജിക്കെതിരെ കോടതിയക്ഷ്യ നടപടിയുമായി സുപ്രീംകോടതി. മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കുമെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിച്ച െകാൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ് കർണനെതിെരയാണ് സുപ്രീംകോടതിയുടെ കോടതിലക്ഷ്യ നടപടി. കീഴ്നടപ്പില്ലാത്ത വിധം ആദ്യമായാണ് സിറ്റിങ് ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.എസ് കെഹാർ അധ്യക്ഷനായ ആറംഗ ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.
മുമ്പ്, സിറ്റിങ് ജഡ്ജിമാെര കുറിച്ച് അന്വേഷണ റിേപ്പാർട്ടുകൾ ലഭിച്ച സമയങ്ങളിൽ കുറ്റക്കാർക്കെതിെര നടപടി സ്വീകരിക്കുന്നതിനോ അവെര സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനോ വേണ്ട നടപടികൾ സ്വീകരിക്കണെമന്ന് പാർലമെൻറിന് ശിപാർശ കൈമാറുകയായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചെയ്തിരുന്നത്.
ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന സഞ്ജയ് കെ. കൗളിനെ സുപ്രീംേകാടതി ജഡ്ജിയാക്കാൻ കൊളീജിയം ശിപാർശ ചെയ്തപ്പോൾ അദ്ദേഹത്തിെൻറ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം പ്രകടിപ്പിച്ച് ജസ്റ്റിസ് കർണൻ നേരത്തെ, സി.ബി.െഎ അന്വേഷണം ആവശ്യെപ്പട്ടിരുന്നു.
ജഡ്ജിക്കെതിരെ കോടതി അയക്ഷ്യ നടപടി സ്വീകരിച്ചാൽ അദ്ദേഹത്തെ ജയിലിലടക്കേണ്ടി വരും. സ്വാഭാവികമായും ജഡ്ജി സ്ഥാനം നഷ്ടമാകേണ്ടതാണ്. എന്നാൽ ജഡ്ജിയെ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ പാർലമെൻറിനു മാത്രമാണ് അധികാരം. പാർലമെൻറിെൻറ ഇരു സഭകളും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടുകൂടി അംഗീകരിച്ചാൽ മാത്രമേ ജഡ്ജിയെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനാകൂ. അതിനാൽ തന്നെ സുപ്രീംകോടതിയുടെ നീക്കം എന്തായിരിക്കുമെന്നത് കാത്തിരക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.