ന്യൂഡൽഹി: രാജ്യത്തിെൻറ സാമ്പത്തികനില അടുത്തവർഷം മെച്ചെപ്പടുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ബജറ്റ് അവതരണത്തിനുശേഷം ആർ.ബി.െഎ ഉന്നതതല അംഗങ്ങളുമായി നടത്തിയ ആദ്യ യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ്വ്യവസ്ഥയിൽ കൂടുതൽ ഇടിവുണ്ടാവില്ലെന്ന് പറഞ്ഞ അദ്ദേഹം, ആഗോളവിപണിയിൽ എണ്ണവില ഉയരുന്നതിൽ ഇപ്പോൾ ആശങ്കക്ക് വകയില്ലെന്നും കൂട്ടിച്ചേർത്തു.
നോട്ടുനിരോധനവും ജി.എസ്.ടിയും മൂലം രാജ്യത്ത് സമ്പദ്വ്യവസ്ഥയിൽ മാന്ദ്യമുണ്ടായിട്ടുണ്ട്. നടപ്പുസാമ്പത്തികവർഷം ധനക്കമ്മി ജിഡിപിയുടെ 3.1 ശതമാനമായി പരിമിതപ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇത് 3.5 ശതമാനമാവുമെന്ന് ബജറ്റ് പ്രസംഗത്തിൽ ജെയ്റ്റ്ലി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.