ചെന്നൈ: കടൽ മണ്ണൊലിപ്പ് പരിശോധിച്ച് മടങ്ങവെ ചെരിപ്പുകൾ നനയാതിരിക്കാൻ തമിഴ്നാട് ഫിഷറീസ്-മൃഗ സംരക്ഷണ മന്ത്രി ആർ. അനിത രാധാകൃഷ്ണനെ മത്സ്യത്തൊഴിലാളി പൊക്കിയെടുത്ത് കരക്കെത്തിച്ചത് വിവാദമായി. വെള്ള കാൻവാസ് ഷൂവാണ് മന്ത്രി ധരിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ തിരുവള്ളൂർ ജില്ലയിലെ പളവർകാട് പ്രദേശം സന്ദർശിക്കാനാണ് മന്ത്രിയും ഉദ്യോഗസ്ഥ സംഘവുമെത്തിയത്.
ഏഴ് യാത്രക്കാർ മാത്രം കയറാൻശേഷിയുള്ള ബോട്ടിൽ മന്ത്രി ഉൾപ്പെടെ മുപ്പതോളം പേർ കയറിയതോടെ ചാഞ്ഞു. തുടർന്ന് കുറച്ചുപേരെ ഇറക്കിവിടുകയായിരുന്നു. പിന്നീട് മടങ്ങിയെത്തിയ മന്ത്രിക്ക് ബോട്ടിൽ നിന്നിറങ്ങാൻ പ്ലാസ്റ്റിക് കസേര െവച്ചു. കസേരയിലേക്ക് ഇറങ്ങിനിന്ന ഷൂ നനയുമെന്ന് ശങ്കിച്ചുനിൽക്കവെയാണ് മുട്ടളവ് വെള്ളത്തിൽ നിന്നിരുന്ന മത്സ്യത്തൊഴിലാളി മന്ത്രിയെ പത്തടി ദുരം പൊക്കിയെടുത്ത് കരക്കെത്തിച്ചത്. മറ്റു ചിലർ സഹായിക്കുന്നുണ്ടായിരുന്നു.
ഇതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ൈവറലായി. താൻ വെള്ളത്തിലിറങ്ങാൻ ഒരുങ്ങിയതാണെന്നും എന്നാൽ, മത്സ്യത്തൊഴിലാളികളുടെ സ്നേഹത്തോടെയുള്ള പെരുമാറ്റത്തിന് വഴങ്ങുകയായിരുന്നുെവന്നും മന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.