കടലില്‍ എണ്ണപ്പാട; നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് 15 കോടി സഹായം

ചെന്നൈ: കപ്പലുകള്‍ കൂട്ടിമുട്ടി ചെന്നൈ കടല്‍ത്തീരത്ത് എണ്ണപ്പാട രൂപപ്പെട്ടതിനത്തെുടര്‍ന്ന് നഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് 15 കോടി രൂപയുടെ ഇടക്കാലസഹായം തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എണ്ണ പടര്‍ന്ന ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 5000 രൂപ മുതല്‍ 30,000 രൂപ വരെ നല്‍കും. മേഖലയില്‍ 75 ലക്ഷം രൂപ മുടക്കി രണ്ട് മത്സ്യച്ചന്തകള്‍ തുറക്കും. കപ്പല്‍ ഇന്‍ഷുറന്‍സ് ചെയ്ത കമ്പനികളില്‍നിന്ന് പണം ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി ആക്ഷേപം നിലനില്‍ക്കെയാണ് പളനിസാമി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്.

ജനുവരി  28ന് പുലര്‍ച്ചെ നാലിന് ചെന്നൈക്കു സമീപത്തെ എന്നൂര്‍ തുറമുഖത്താണ് ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ചത്. എല്‍.പി.ജി ഇറക്കിയതിനുശേഷം മടങ്ങുകയായിരുന്ന  ബി.ഡബ്ള്യു മാപിള്‍ എന്ന വിദേശ കപ്പലും അസംസ്കൃത എണ്ണയുമായി തീരത്തേക്ക് വരുകയായിരുന്ന ഡോണ്‍ കാഞ്ചീപുരം എന്ന ഇന്ത്യന്‍ ചരക്കുകപ്പലുമാണ് കൂട്ടിയിടിച്ചത്. അപകടം മനസ്സിലാക്കിയ ഉടന്‍ കപ്പല്‍ തുറമുഖത്തെ സുരക്ഷിതകേന്ദ്രത്തില്‍ അടുപ്പിച്ച് എണ്ണച്ചോര്‍ച്ചയുടെ വ്യാപ്തി തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബംഗാള്‍ ഉള്‍ക്കടലില്‍  ചെന്നൈക്കും സമീപത്തെ രണ്ട് ജില്ലകളിലെയും  തീരപ്രദേശത്തും എണ്ണ പരന്നതോടെ മത്സ്യവിപണനം താറുമാറായി.

ലക്ഷക്കണക്കിന് രൂപയുടെ മത്സ്യം കെട്ടിക്കിടന്ന് നശിച്ചു.  സൈന്യവും സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആറായിരത്തോളം പേര്‍ 25 ദിവസം തുടര്‍ച്ചയായി ദൗത്യത്തില്‍ പങ്കെടുത്താണ് എണ്ണപ്പാടം നീക്കിയത്. തിരമാലയുടെ ശക്തിയില്‍ തീരത്തേക്ക് അടുത്ത എണ്ണ ബക്കറ്റുകളില്‍ ശേഖരിച്ച് കോരി മാറ്റുകയായിരുന്നു.

Tags:    
News Summary - fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.