അഞ്ച്​ എയർ ഇന്ത്യ പൈലറ്റുമാർക്ക്​ കോവിഡ്​ 

ന്യൂഡൽഹി: അഞ്ച്​ എയർ ഇന്ത്യ പെലറ്റുമാർക്ക്​ കോവിഡ്​ രോഗബാധ സ്ഥിരീകരിച്ചു. അവസാന യാത്ര കഴിഞ്ഞ്​ 20 ദിവസത്തിന്​ ശേഷമാണ്​ ഇവർക്ക്​ വൈറസ്​ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്​. പൈലറ്റുമാർക്ക്​ രോഗലക്ഷണങ്ങളില്ലായിരുന്നുവെന്നാണ്​ സൂചന. 

ഗ്വാൻഷുവിലേക്കുള്ള എയർ ഇന്ത്യ കാർഗോ വിമാനങ്ങളിലെ പൈലറ്റുമാർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചതെന്നാണ്​ റിപ്പോർട്ടുകൾ. എയർ ഇന്ത്യ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 18നാണ്​ മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടു വരുന്നതിനായി എയർ ഇന്ത്യ വിമാനം ഗ്വാൻഷുവിലെത്തിയത്​. ഇത്​ കൂടാതെ ഷാങ്​ഹായിലേക്കും ഹോങ്ക്​കോങ്ങിലേക്കും എയർ ഇന്ത്യ കാർഗോ വിമാനങ്ങളുടെ സർവീസ്​ നടത്തിയിരുന്നു. 

നേരത്തെ യാത്രക്കു മുമ്പ്​ എയർ ഇന്ത്യ പൈലറ്റുമാർക്കെല്ലാം കോവിഡ്​ പരിശോധന കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു. വന്ദേഭാരത്​ മിഷ​​​െൻറ ഭാഗമായി പ്രവർത്തിക്കുന്ന പൈലറ്റുമാരേയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കുന്നുണ്ട്​. 

Latest video:

Full View
Tags:    
News Summary - Five Air India pilots test positive for Covid-19-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.