കശ്​മീരിൽ അഞ്ച്​ ഡോക്​ടർമാർക്ക്​ കോവിഡ്​

ജമ്മുകശ്​മീർ: കശ്​മീരിൽ ഞായറാഴ്​ച അഞ്ച്​ ഡോക്​ടർമാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ജമ്മുകശ്​മീരിൽ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 1188 ആയി.

ശ്രീ മഹാരാജ ഹരി സിങ്​(എസ്​.എം.എച്ച്​.എസ്​) ആശുപത്രിയിലെ മൂന്ന്​ ഇ.എൻ.ടി ഡോക്​ടർമാർ, എസ്​.കെ.ഐ.എം.എസ്​ ബെമിൻ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ, ശ്രീനഗർ സർക്കാർ ദന്ത മെഡിക്കൽ കോളജിലെ ഡോക്​ടർ എന്നിവർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​.

സി.ഡി ആശുപത്രിയിലെ മൈക്രോ ബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ്​ ഡോക്​ടർക്ക്​ രോഗം സ്ഥിരീകരിച്ചത്​. ഡോക്​ടർമാരിൽ അസ്ഥിരോഗ വിദഗ്ധൻ ഒഴികെ മറ്റ്​ നാല്​ പേരും ശ്രീനഗറിൽ കോവിഡ്​ ബാധിച്ച്​ മരിച്ചയാളെ ചികിത്സിച്ചവരാണ്​. 

കശ്​മീരിൽ ഇതുവരെ 13 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഹബ്ബ കടാൽ സ്വദേശിനിയായ 29കാരിയാണ്​ ഒടുവിൽ മരിച്ചത്​.

Tags:    
News Summary - five doctors test positive for coronavirus in Kashmir -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.