നൈജീരിയയിൽ ബന്ദികളാക്കിയ ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ശ്രമം തുടരുന്നുവെന്ന്​​ സുഷമ

ന്യൂഡൽഹി: നൈജീരിയയിൽ അഞ്ച്​ ഇന്ത്യൻ നാവികരെ കടൽകൊള്ളക്കാർ ബന്ദികളാക്കിയെന്ന വിവരം സ്ഥിരീകരിച്ച്​ വിദേശകാ ര്യ മന്ത്രി സുഷമ സ്വരാജ്​. ഇന്ത്യൻ ഹൈകമീഷൻ വഴി നൈജീരിയൻ സർക്കാറുമായി ബന്ധപ്പെട്ട്​ നാവികരെ മോചിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായും സുഷമ അറിയിച്ചു.

നൈജീരയിലെ ബോണി ഔട്ടറിൽ നങ്കൂരമിട്ട എം.ടി എപ്​കസ്​ എന്ന കപ്പലിലെ ഏഴു ജീവനക്കാ​െരയാണ്​ കൊള്ളക്കാർ തട്ടികൊണ്ടുപോയത്​. ഏപ്രിൽ 24 നാണ്​ സംഭവം നടന്നത്​.
നാവികരുടെ മോചനത്തിനായി സർക്കാറിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ ഇന്ത്യൻ നയതന്ത്രപ്രതിനിധി അഭയ്​ ഠാകുറിനോട്​ നിർദേശിച്ചിട്ടുണ്ടെന്ന്​ മന്ത്രി സുഷമ സ്വരാജ്​ ട്വീറ്റ്​ ചെയ്​തു.

Tags:    
News Summary - Five Indians Abducted in Nigeria- Sushma Swaraj Assures Action- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.