ചെന്നൈ: വണ്ടലൂർ മൃഗശാല എന്നറിയപ്പെടുന്ന അണ്ണാ സുവോളജിക്കൽ പാർക്കിലെ അഞ്ച് ഒട്ടകപ്പക്ഷികളും ഒരു പെൺസിംഹവും ചത്തു. രണ്ട് ദിവസത്തിനിടെയാണ് ഇവ കൂട്ടത്തോടെ ചത്തത്. ഇതേ തുടർന്ന് മൃഗശാലയിലെ പക്ഷി- മൃഗാദികളുടെ നിരീക്ഷണം ഉൗർജിതപ്പെടുത്തി.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായിരുന്ന 19 വയസായ കവിത എന്ന സിംഹമാണ് വിടപറഞ്ഞത്. വെറ്റിനറി ഡോക്ടർമാർ പോസ്റ്റുമോർട്ടം ചെയ്ത് സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾക്കായി അയച്ചു. വണ്ടല്ലൂർ മൃഗശാലയിൽ 180 ഇനങ്ങളിൽ പെട്ട 2400 ഓളം മൃഗങ്ങളുണ്ട്. ജൂണിൽ മൃഗശാലയിലെ രണ്ട് സിംഹങ്ങൾ കോവിഡ് ബാധിച്ച് ചത്തിരുന്നു. പിന്നീട് 11 സിംഹങ്ങളുടെ സാമ്പിളുകൾ കോവിഡ് പരിശോധനയ്ക്കായി അയച്ചതിൽ ഒമ്പതെണ്ണത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.