മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കം: അഞ്ചു പേർ മരിച്ചു; നാസിക്കിലും സത്താറയിലും റെഡ് അലർട്ട് -വിഡിയോ

മഹാരാഷ്ട്ര: കഴിഞ്ഞദിവസങ്ങളിൽ മഹാതാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് അഞ്ച് പേർ മരിച്ചു. കനത്ത മഴയെത്തുടർന്ന് പുണെ, നാസിക്, സാംഗ്ലി, കോലാപൂർ എന്നിവിടങ്ങളിലെ നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തു.

സോലാപ്പൂർ ജില്ലയിലെ ഭീമ നദി കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് പ്രദേശത്ത് കനത്ത വെള്ളപ്പൊക്കമുണ്ടായി. സെക്കൻഡിൽ 1,26,300 ഘനയടി വെള്ളം നദിയിലേക്ക് ഒഴുക്കി വിടാനുള്ള ഉജാനി അണക്കെട്ട് അധികൃതരുടെ തുരുമാനത്തെ തുടർന്നാണ് വെള്ളപ്പൊക്കം ഉണ്ടായത്.

തുടർന്ന് അക്കൽകോട്ട്, സൗത്ത് സോലാപ്പൂർ, എന്നിങ്ങനെ ഏഴു താലൂക്കുകളിലായി 104 വില്ലേജുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. താനെ, ലോണാവാല, മഹാബലേശ്വർ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്തത്. നാസിക് ജില്ലയിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ വെള്ളപ്പൊക്കത്തിൽ കാണാതാവുകയും ചെയ്തു.

താനെയിലെ ഷഹാപൂരിലെ ഭട്‌സ നദിയിൽ ബി.എം.സി ജീവനക്കാരൻ മുങ്ങിമരിച്ചു. കൂടാതെ, രണ്ട് സഹോദരന്മാരും ബന്ധുവും ജൽഗാവിലെ ഭോക്കർബാരി അണക്കെട്ടിൽ മുങ്ങിമരിച്ചു. പുണെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായം തേടി. 

Tags:    
News Summary - Floods in Maharashtra: Five dead; Red alert video in Nashik and Satara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.