ന്യൂഡൽഹി: രാജ്യം സ്തംഭിപ്പിച്ച കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തല ത്തിൽ കേന്ദ്രസർക്കാറിെൻറ സഹായ പാക്കേജിന് വിവിധ മേഖലകളിൽനിന് ന് മുറവിളി ഉയരുേമ്പാൾ പൊടിക്കൈ പ്രയോഗങ്ങളുമായി ധനമന്ത്രി നിർ മല സീതാരാമൻ. മൂന്നു മാസത്തേക്ക് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻ സ് വേണ്ട, എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാൻ സർവിസ് ചാർജ് ഈടാക ്കില്ല തുടങ്ങിയ പ്രഖ്യാപനങ്ങളിൽ മന്ത്രിയുെട പാക്കേജ് ഒതുങ്ങി.
ചൊ വ്വാഴ്ച ഉച്ചതിരിഞ്ഞ് ആശ്വാസ പാക്കേജ് പ്രഖ്യാപിക്കാൻ വിഡിയോ കോൺ ഫറൻസിങ് വഴി മാധ്യമപ്രവർത്തകരെ കാണുന്നുവെന്ന ധനമന്ത്രിയുടെ അറിയിപ്പു വന്നപ്പോൾ വാർത്തസമ്മേളനത്തിലേക്ക് കാതുകൂർപ്പിച്ചവർക്ക് നിരാശ. ദുരിതത്തിലായവരെ സഹായിക്കാൻ ഒന്നുമില്ല.
കരാർ തൊഴിലാളികൾ, കൂലിപ്പണിക്കാർ, ദിവസവേതനക്കാർ, മറ്റ് അസംഘടിത മേഖലയിലുള്ളവർ എന്നിവരെ സഹായിക്കാൻ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ഒരു തുക സർക്കാർ നൽകുക, ഭവനവായ്പ തിരിച്ചടവിന് സാവകാശം അനുവദിക്കുക, ചില്ലറ വ്യാപാരികൾക്കും ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും മറ്റും ഉദാരമായ വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ശക്തമാണെങ്കിലും അതേക്കുറിച്ചൊന്നും ധനമന്ത്രിക്ക് പറയാൻ ഉണ്ടായിരുന്നില്ല.
കൂടുതൽ ഇളവുകളുള്ള സാമ്പത്തിക പാക്കേജ് തയാറാവുന്നുണ്ടെന്നും ഇതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രത്യേക കർമസേനയുടെ ചർച്ചകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ധനമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങൾ
●ജൂൺ 30വരെ ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണ്ട.
●ആദായ നികുതി, ജി.എസ്.ടി റിട്ടേൺ, പാൻ-ആധാർ ബന്ധിപ്പിക്കൽ എന്നിവക്ക് മൂന്നുമാസ സാവകാശം
●ഏതു ബാങ്കിെൻറ എ.ടി.എമ്മിൽനിന്നും പണം പിൻവലിക്കുന്നതിന് സർവിസ് ചാർജ് ഈടാക്കില്ല.
●ആധാറും പാനും ബന്ധിപ്പിക്കാൻ ജൂൺ 30വരെ സാവകാശം. മാർച്ച് 31നു മുമ്പ് ബന്ധിപ്പിക്കാനായിരുന്നു നേരേത്ത നിർദേശം.
●2018-19 സാമ്പത്തിക വർഷത്തെ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ജൂൺ 30വരെ സാവകാശം.
●അടക്കാൻ വൈകിയ നികുതി തുകക്ക് പലിശ 12ൽ നിന്ന് ഒമ്പതു ശതമാനമാക്കി കുറച്ചു. സ്രോതസ്സിൽനിന്ന് കുറവുചെയ്ത നികുതി (ടി.ഡി.എസ്) അടക്കാൻ താമസിച്ചാൽ ഈടാക്കുന്ന പലിശ ഒമ്പതു ശതമാനമാക്കി.
●മാർച്ച്, ഏപ്രിൽ, േമയ് മാസങ്ങളിലെ ജി.എസ്.ടി റിട്ടേൺ സമർപ്പിക്കാൻ ജൂൺ 30വരെ സമയം. അഞ്ചുകോടി രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ള കമ്പനികളിൽനിന്ന് കാലതാമസത്തിനുള്ള പിഴ, പലിശ എന്നിവ ഈടാക്കില്ല. അഞ്ചു കോടിക്കു മുകളിലെങ്കിൽ ഒമ്പതു ശതമാനം പലിശ. കോമ്പസിഷൻ പദ്ധതി ഓപ്ഷന് ജൂൺ 30 വരെ സമയം.
●കസ്റ്റംസ്-സെൻട്രൽ എക്സൈസുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനുള്ള സബ്കാ വിശ്വാസ് പദ്ധതിയും ജൂൺ 30വരെ നീട്ടി.
●കസ്റ്റംസ് ക്ലിയറൻസ് വിഭാഗം ജൂൺ 30വരെ മുഴുസമയം പ്രവർത്തിക്കും.
●വിവാദ് സേ വിശ്വാസ് പദ്ധതിയടക്കം പ്രകാരമുള്ള രേഖകൾ സമർപ്പിക്കാനും ജൂൺ 30വരെ സാവകാശം.
● കമ്പനികളുടെ ഡയറക്ടർ ബോർഡ് യോഗം, നിക്ഷേപ കരുതൽ തുടങ്ങിയവയുടെ കാര്യത്തിൽ ഉദാരത അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.