റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് 14 വർഷം തടവുശിക്ഷ. 60 ലക്ഷം രൂപ പിഴയുമുണ്ട്. അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യൻ പീനൽ കോഡ് വകുപ്പുകൾ പ്രകാരവും ഏഴുവർഷം വീതമാണ് ശിക്ഷ. ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം. ആദ്യ മൂന്ന് കേസുകളിൽ 13.5 വർഷം തടവുശിക്ഷയാണ് ലാലുവിനുള്ളത്.
1995-96 കാലത്ത് ഡുംക ട്രഷറിയിൽനിന്ന് 3.13 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് റാഞ്ചിയിലെ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി ശിവ്പാൽ സിങ് ശിക്ഷ വിധിച്ചത്. 31 പ്രതികളിൽ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം 12പേരെ വിട്ടയച്ചു. 19 പേർ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പ് മുൻ റീജനൽ ഡയറക്ടർ ഒ.പി. ദിവാകറിനും ലാലുവിെൻറ അതേ ശിക്ഷ വിധിച്ചു. മുൻ െഎ.എ.എസ് ഒാഫിസർ ഫൂൽചന്ദ് സിങ്ങിന് ഏഴുവർഷം തടവും 30 ലക്ഷം പിഴയുമുണ്ട്. കാലിത്തീറ്റ വിതരണക്കാരായ ഏഴുപേർക്ക് മൂന്നര വർഷം തടവുശിക്ഷയും വിധിച്ചു.
1995 ഡിസംബർ, 96 ജനുവരി മാസങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന് കാലിത്തീറ്റയും മരുന്നും ഉപകരണങ്ങളും വിതരണം ചെയ്യതായി വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയെന്നാരോപിച്ച് 48 പേർക്കെതിരെയാണ് സി.ബി.െഎ കുറ്റപത്രം തയാറാക്കിയത്. ഇവരിൽ 14 പേർ വിചാരണ കാലത്ത് മരിച്ചു. മൂന്നുപേർ മാപ്പുസാക്ഷികളായി.
ലാലു ബിഹാർ മുഖ്യമന്ത്രിയായിരിെക്ക കാലിത്തീറ്റ വാങ്ങാൻ സർക്കാർ അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതുവഴി 950 കോടിയുടെ കുംഭകോണമാണ് നടന്നത്. ആറ് കേസുകളിൽ നാലെണ്ണത്തിലാണ് വിധി വന്നത്. നാലിലും ലാലു പ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ടപ്പോൾ ജഗന്നാഥ് മിശ്രയെ രണ്ടെണ്ണത്തിൽ ശിക്ഷിച്ചു. രണ്ടാം കേസിൽ ശിക്ഷിക്കെപ്പട്ട 69കാരനായ ലാലു ഡിസംബർ 23 മുതൽ റാഞ്ചിയിലെ ബിർസമുണ്ട ജയിലിലാണ്.
ലാലു @ കുംഭകോണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.