10 വർഷമായി മോദി സർക്കാർ ഭരണഘടനയെന്ന പ്രതിരോധ കവചം തകർക്കാൻ ശ്രമിക്കുന്നു -പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയിലെ രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളുടെ സംരക്ഷണ കവചമാണ് ഭരണഘടനയെന്ന് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ 10 വർഷമായി ബി.ജെ.പി സർക്കാർ ഈ പ്രതിരോധ കവചത്തെ പല തരത്തിൽ തകർക്കാൻ ശ്രമിക്കുകയും ജനങ്ങളുടെ അവകാശങ്ങളെ ആക്രമിക്കുകയും ചെയ്യുകയാണെന്നും അവർ ആരോപിച്ചു.

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകളെ തുടർന്ന് മത്സര പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി യുവാക്കൾ സമരം ചെയ്യുകയാണ്. എന്നാൽ അവരുടെ ആവശ്യങ്ങൾ സർക്കാൻ ചെവിക്കൊണ്ടില്ല.ഈ സാഹചര്യത്തിൽ ഭരണഘടനയാണ് നമ്മുടെ ശക്തി. ഭരണഘടന ജനങ്ങളുടെ അവകാശങ്ങളുടെ ഉറച്ച ശബ്ദമാണ്. ഭരണഘടന നൽകുന്ന മൂല്യങ്ങൾ പാലിച്ചുകൊണ്ട് തെരുവിൽ നിന്ന് പാർലമെന്റിലേക്ക് ജനങ്ങളുടെ ശബ്ദം ഉയർത്തുമെന്നും പ്രിയങ്ക പറഞ്ഞു.എക്സ് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

18ാം ലോക്സഭയുടെ പ്രഥമസമ്മേളനം നടക്കുമ്പോൾ ഇൻഡ്യ സഖ്യത്തിലെ നേതാക്കൾ എത്തിയത് ഭരണഘടനയുടെ കോപ്പിയും കൈകളിലേന്തിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും സത്യപ്രതിജ്ഞ ചെയ്യുമ്പോൾ രാഹുൽ ഗാന്ധിയടക്കമുള്ളവർ ഭരണഘടന ഉയർത്തിക്കാട്ടുകയും ചെയ്തു.

Tags:    
News Summary - For 10 years, Modi government has been trying to break the Constitution -Priyanka Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.