ന്യൂഡൽഹി: വിദേശ സംഭാവനകളെക്കുറിച്ച് വിശദാംശങ്ങൾ തേടിയ ആഭ്യന്തര മന്ത്രാലയത്തിെൻറ നടപടി രാഷ്ട്രീയമായ വേട്ടയാടലാണെന്ന് ആം ആദ്മി പാർട്ടി. മൻേമാഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴും, നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷവും എ.എ.പിക്ക് കിട്ടിയ വിദേശ സംഭാവനയെക്കുറിച്ച് അന്വേഷണം നടക്കുകയും ഡൽഹി ഹൈകോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതാണെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് അശുതോഷ് പറഞ്ഞു.
പാർട്ടിക്ക് കിട്ടിയ സംഭാവനകളിൽ തെറ്റൊന്നും അന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നില്ല. എന്നാൽ, ഇന്നിപ്പോൾ വീണ്ടും വിശദാംശങ്ങൾ തേടുകയാണ് ചെയ്യുന്നതെന്ന് അശുതോഷ് കൂട്ടിച്ചേർത്തു.
അതേസമയം, വിദേശ സംഭാവന രാഷ്ട്രീയപ്രവർത്തനത്തിന് സ്വീകരിക്കാൻ പാടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. അങ്ങനെ പാർട്ടി പ്രവർത്തനത്തിന് ചെലവിടുന്നത് നിയമവിരുദ്ധമാണെന്നാണ് സർക്കാർ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.