ലഖ്നോ: നിയമവിദ്യാർഥിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി മുൻ നേതാവുമായ സ്വാമി ചിന്മയാനന്ദിനെ കോടതി കുറ്റമുക്തനാക്കി. സംശയത്തിനപ്പുറം പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് പ്രത്യേക ജഡ്ജി പി.കെ. റായ് പറഞ്ഞു. പെൺകുട്ടിക്കും മറ്റ് ചിലർക്കുമെതിരെ സ്വാമി നൽകിയ കേസിലെ പ്രതികളെയും കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.
സ്വാമിയിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് നിയമവിദ്യാർഥിനി, സഞ്ജയ് സിങ്, ഡി.പി.എസ് റാത്തോഡ്, വിക്രം സിങ്, സചിൻ സിങ്, അജിത് സിങ് എന്നിവർക്കെതിരെ അദ്ദേഹം കേസ് നൽകിയിരുന്നു. വിധി പ്രഖ്യാപിച്ച സമയത്ത് ചിന്മയാനന്ദും മറ്റ് പ്രതികളും കോടതിയിൽ ഹാജരായി. 2019 ആഗസ്റ്റ് 27ന് ഷാജഹാൻപൂരിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് പെൺകുട്ടിയുടെ പിതാവ് പീഡനപരാതി നൽകുന്നത്. ചിന്മയാനന്ദിെൻറ ആശ്രമത്തിന് കീഴിൽ പ്രവർത്തിക്കുന്ന കോളജിൽ എൽഎൽ.എം വിദ്യാർഥിനിയാെണന്നും അവിെടവെച്ച് ചിന്മയാനന്ദ് ബലാത്സംഗം ചെയ്തു എന്നുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.