ജസ്റ്റിസ് വി.കെ ബാലി അന്തരിച്ചു

ന്യൂഡൽഹി: മുൻ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് വി.കെ ബാലി അന്തരിച്ചു. ഛണ്ഡീഗഡിലെ വസതിയിലായിരുന്നു 77 വയസായിരുന്ന ബാലിയുടെ അന്ത്യം.

വിഭജനത്തിന് ശേഷം പാകിസ്ഥാനിൽ നിന്ന് കുടിയേറിയ ബാലി 1991ലാണ് പഞ്ചാബ് ഹരിയാന ​ഹൈകോടതിയിൽ ജഡ്ജിയായി നിയമിതനായത്.

2007ൽ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായ ബാലി പിന്നീട് 2012 വരെ സെൻ​ട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ചെയർമാനായി സേവനമനുഷ്ഠിച്ചു. 2012 മുതൽ സുപ്രീംകോടതിയിൽ അഭിഭാഷകനായി നിയമരംഗത്ത് തുടരുകയും ഡൽഹി ഇന്റർനാഷനൽ ആർബിട്രേഷൻ സെന്ററിൽ ആർബിട്രേറ്റർ ആകുകയും ചെയ്തു.

കുസും ബാലിയാണ് ഭാര്യ. ഹരിയാനയിൽ ഐ.പി.എസ് ഓഫീസറായ ചാരു ബാലി, പഞ്ചാബ് ഹരിയാന ഹൈകോടതിയിൽ മുതിർന്ന അഭിഭാഷകനായ പുനീത് ബാലി എന്നിവർ മക്കളാണ്.

Tags:    
News Summary - Former HC judge VK Bali passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.