ന്യൂഡൽഹി: രാമനവമി ദിനത്തിൽ കലാപമുണ്ടാക്കാൻ ഗോഹത്യ നടത്തിയതിന് ആഗ്രയിൽ അറസ്റ്റിലായ ഓൾ ഇന്ത്യ ഹിന്ദു മഹാസഭ പ്രവർത്തകർ മുസ്ലിംകൾക്കെതിരെ വ്യാജ ഗോഹത്യ കേസുമുണ്ടാക്കിയെന്ന് ഉത്തർപ്രദേശ് പൊലീസ്. ഗോഹത്യ നടത്തിയ ഹിന്ദു മഹാസഭയുടെ സഞ്ജയ് സിങ്, ജിതേന്ദ്ര കുഷ് വാഹ, ബ്രജേഷ് ഭഡോറിയ, സൗരഭ് ശർമ എന്നിവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പിടിച്ചുപറി, വധശ്രമം, വഞ്ചനാ കേസുകളിലെ പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി.
ഹിന്ദു മഹാസഭ പ്രവർത്തകർ പശുവിനെ കൊന്ന വിവരം മറച്ചുവെച്ച് അവരുടെ നേതാവായ ജിതേന്ദ്ര കുമാർ രിസ്വാൻ, ആഗ്ര മുനിസിപ്പൽ കൗൺസിൽ ജീവനക്കാരനായ നകീം, ഇയാളുടെ സഹോദരങ്ങളായ ഷാനു, വിജ്ജു എന്നിവർ ഗോഹത്യ നടത്തി മാംസം വിൽക്കാൻ ശ്രമിച്ചുവെന്നും താനവിടെ എത്തിയപ്പോൾ അവരെല്ലാം രക്ഷപ്പെട്ടുവെന്നും പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാലു മുസ്ലിംകൾക്കെതിരെ യു.പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീടാണ് ഹിന്ദു മഹാസഭ പ്രവർത്തകർ തന്നെയാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയത്. ഹിന്ദു മഹാസഭ ലഖ്നോവിൽ വാർത്താസമ്മേളനം നടത്താനിരിക്കേ നാലുപേരും അറസ്റ്റിലാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.