ൈനജീരിയയിൽ തടവിലായിരുന്ന​ നാല്​ ഇന്ത്യക്കാരെ മോചിപ്പിച്ചു

ന്യൂഡൽഹി: നൈജീരിയൻ ​അധികൃതരുടെ കസ്​റ്റഡിയിലായിരുന്ന നാല്​ ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്​. നാല്​ പേരിൽ രണ്ടുപേർ നൽകിയ അപേക്ഷയെ തുടർന്നാണ്​ നടപടി. നൈജീരിയൻ അധികൃതർ തങ്ങളെ പിടികൂടി മൂന്നുമാസമായി കസ്​റ്റഡിയിൽ വച്ചിരിക്കുകയാണെന്ന്​ വ്യാസ്​ യാദവ്​ സുഷമ സ്വരാജിനെ അറിയിച്ചിരുന്നു. തുടർന്നാണ്​ ഇവരുടെ മോചനത്തിന്​ വഴിവെച്ചത്​. 

ക്യാപ്​റ്റൻ അതുൽ ശർമ, സുധീർ കുമാർ, ബൽവിന്ദർ ശർമ, വ്യാസ്​ യാദവ്​ എന്നിവ രെ സുരക്ഷിതമായി ഇന്ത്യയിലേക്ക്​ കൊണ്ടു വരാൻ സാധിച്ചതിൽ സന്തോഷമുണ്ട്​. നൈജീരിയയിലെ ഇന്തയൻ ഹൈകമ്മീഷണർ ബി.എൻ റെഡ്​ഢിയുടെ പരിശ്രമത്തെ താൻ അഭിനന്ദിക്കുന്നു. നൈജീരിയൻ അധികൃതരുടെ സഹായത്തിനും നന്ദി അറിയിക്കുന്നുവെന്ന്​ സുഷമ ട്വീറ്റ്​ ചെയ്​തു. 

Tags:    
News Summary - Four Indians in Nigerian custody released: Sushma Swaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.