ന്യൂഡൽഹി: പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഡൽഹിയിൽ നാല് അധോലോക സംഘാംഗങ്ങൾ കൊല്ലപ്പെട്ടു. അധോലോക നേതാവ് രാജേഷ് ഭാരതിയും അദ്ദേഹത്തിെൻറ സംഘത്തിലെ മൂന്ന് അംഗങ്ങളുമാണ് തെക്കൻ ഡൽഹിയിലെ ഛത്തർപുർ മേഖലയിലെ ഫാംഹൗസിൽ ശനിയാഴ്ച പുലർച്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. വിദ്രോഹ്, ഉമേഷ് ഡോൺ, ബികു എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
ഡൽഹി പൊലീസിെൻറ പ്രത്യേക സെൽ നടത്തിയ നീക്കത്തിൽ ആറ് പൊലീസുകാർക്ക് പരിക്കേറ്റു. കൊലപാതകവും കൊള്ളയുമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവരുടെ തലക്ക് പൊലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ഭാരതിയും വിദ്രോഹിയുടെയും തലക്ക് ഒരു ലക്ഷം വീതവും ഉമേഷിെൻറ തലക്ക് 50,000 രൂപയുമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്.
ഹരിയാന പൊലീസിെൻറ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് ലഭിച്ച സൂചനയെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പ്രതികളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.