ഛത്തീസ്​ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ നാലു മാവോയിസ്​റ്റുക​ൾ കൊല്ല​െപ്പട്ടു

റായ്പുര്‍: ഛത്തീസ്​ഗഢിലെ സുഖ്​മ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു. ബസ്തർ വനമേഖലയിൽ ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്​. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുപയോഗിച്ചിരുന്ന ആയുധങ്ങൾ സി.ആർ.പി.എഫ്​ പിടിച്ചെടുത്തു.

ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ നാലു മാവോയിസ്​റ്റുക​ൾ കൊല്ല​െപ്പട്ടുനില​ാ​േകാട്​ വനമേഖലയിൽ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡും സി.ആര്‍.പി.എഫ്​ കോബ്ര ഫോഴ്‌സും ചേര്‍ന്ന്​ നടത്തിയ തെരച്ചിലിലാണ്​ മാവോവാദികൾ തമ്പടിച്ച പ്രദേശം ക​ണ്ടെത്തിയത്​. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ ജഗര്‍ഗുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പുലംഫര്‍ കാടിനടുത്താണ്​ ഏറ്റുമുട്ടൽ നടന്നത്​. രക്ഷ സേനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മാവോയിസ്​റ്റുകൾ സേനാംഗങ്ങൾക്ക്​ നേരെ വെടിയുതിർക്കുകയായിരുന്നു. 20 മിനിറ്റോളം വെടിവെപ്പ്​ നീണ്ടുനിന്നതായി ബസ്തര്‍ റേഞ്ച് ഐജി പി. സുന്ദരരാജ് പറഞ്ഞു.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും തോക്കുകളും സ്‌ഫോടകവസ്തുക്കള്‍ അടക്കമുള്ളവയും കണ്ടെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.