Former NCP leaders Shivendra Raje Bhosale, Sandeep Naik & Chitra Wagh join Bharatiya Janta Party in presence of Maharashtra Chief Minister Devendra Fadnavis.

മഹാരാഷ്ട്രയിൽ രാജിവെച്ച പ്രതിപക്ഷ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു

മുംബൈ: മഹാരാഷ്​ട്രയിൽ കഴിഞ്ഞദിവസം രാജിവെച്ച നാലു പ്രതിപക്ഷ എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. എൻ.സി.പിയിലെ ശിവേന്ദ ്ര രാജെ ഭോസ്‌ലെ, വൈഭവ് പിച്ചഡ്, സന്ദീപ് നായിക്, കോൺഗ്രസിലെ കാളിദാസ് കോളംബ്കർ എന്നിവരാണ്​ ബി.ജെ.പിയിൽ ചേർന്നത്​. ഇവർക്കൊപ്പം എൻ.സി.പിയിലെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ മധുകർ പിച്ചഡ്, മഹിള വിഭാഗം അധ്യക്ഷയായിരുന്ന ചിത്ര വാഗ് എന്നിവരും ബി.ജെ.പി അംഗത്വമെടുത്തു. ബുധനാഴ്​ച നഗരത്തിലെ ഗർവാരെ ക്ലബിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസി‍​െൻറ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശനം.

എൻ.സി.പിയിലെ മറ്റൊരു മുതിർന്ന നേതാവും മുൻമന്ത്രിയുമായ ഗണേഷ് നായിക്കും 52 നവിമുംബൈ കോർപറേറ്റുമാരും ബുധനാഴ്​ച ബി.ജെ.പിയിലേക്ക്​ പോകുമെന്ന്​ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഇദ്ദേഹത്തി​​െൻറ മകൻ സന്ദീപ്​ നായിക്​ മാത്രമാണ്​ ബി.ജെ.പിയിൽ ചേർന്നത്​. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ നേതാക്കളുടെ കൂറുമാറ്റം എൻ.സി.പി-കോൺഗ്രസ്​ സഖ്യത്തിന്​ തിരിച്ചടിയാകും

Tags:    
News Summary - Four Opposition MLAs resign from Maharashtra Assembly, joined in BJP - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.