മുംബൈയിൽ നാലുനില കെട്ടിടം തകർന്ന് 14 പേർ മരിച്ചു

മും​ബൈ: മും​ബൈ​യി​ലെ കു​ർ​ള​യി​ൽ നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് 14 പേ​ർ മ​രി​ച്ചു. 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ കു​ർ​ള​യി​ലെ നാ​യി​ക് ന​ഗ​ർ സൊ​സൈ​റ്റി​യി​ലെ കാ​ല​പ​ഴ​ക്കം ചെ​ന്ന നാ​ലു​നി​ല അ​പാ​ർ​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ 23 പേ​രെ​യാ​ണ് കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ പ​ത്തു​പേ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ 13 പേ​രി​ൽ നാ​ലു​പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​മ്പ​തു​പേ​രെ ചി​കി​ത്സ​ക്കു​ശേ​ഷം വി​ട്ട​യ​ച്ചു.

കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് താ​മ​സ​ക്കാ​രോ​ട് ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പോ​കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ല്ലാ​വ​രെ​യും ഒ​ഴി​പ്പി​ച്ചു.

Tags:    
News Summary - Four-storey building collapses in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.