ചണ്ഡിഗഡ്: ഏപ്രിൽ ഒന്നുമുതൽ പഞ്ചാബിൽ സ്ത്രീകൾക്ക് എല്ലാ സർക്കാർ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. പദ്ധതിക്ക് ബുധനാഴ്ച സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് ഈ മാസാദ്യമാണ് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിന്റെ ഭാഗമായി വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് മാർച്ച് അഞ്ചിനാണ് മുഖ്യമന്ത്രി അമരീന്ദർ സിങ് വിധാൻ സഭയിൽ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 1.31 കോടി വനിതകൾക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും.
2011ലെ സെൻസസ് സംസ്ഥാനത്തെ 2.77 കോടി ജനസംഖ്യയിൽ പുരുഷന്മാർ 1.46 കോടിയും വനിതകൾ 1.31 കോടിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.