പാട്ന: ബിഹാർ നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് പത്രിക പുറത്തിറക്കിയത്. മുതിർന്ന നേതാക്കളായ ഭൂപേന്ദ്ര യാദവ്്, നിത്യാനന്ദ റായ്, അശ്വനി ചൗബെ, പ്രമോദ് കുമാർ എന്നിവരും പാട്നയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു.
എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്നും അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 19 ലക്ഷം യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു. മോദി സർക്കാറിെൻറ 'സ്വയംപര്യാപ്ത' എന്നതിലൂന്നിയാണ് ബി.ജെ.പി പ്രകടനപത്രികയും പുറത്തിറക്കിയിരിക്കുന്നത്.
മൂന്നു ലക്ഷം പുതിയ അധ്യാപകരെ നിയമിക്കും. ആരോഗ്യ മേഖലയിൽ ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകും. പാവപ്പെട്ടവർക്കായി 2020 ഓടെ 30 ലക്ഷം വീടുകൾ നിർമിച്ചു നൽകുമെന്നും പ്രകടന പ്രതികയിൽ പറയുന്നു.
ദർഭംഗയിൽ എയിംസ് സ്ഥാപിക്കും. ഗോതമ്പിനും അരിക്കുമല്ലാതെ മറ്റ് ധാന്യങ്ങൾക്കും താങ്ങുവില പ്രഖ്യാപിക്കും. പാലുൽപന്നങ്ങൾക്കായി നിർമാണ യൂനിറ്റുകൾ തുടങ്ങുമെന്നും ബി.ജെ.പി പറയുന്നു.
ഇന്ത്യയിൽ കോവിഡ് വാക്സിൻ പരീക്ഷണം അവസാനഘട്ടത്തിലാണെന്നും വൻതോതിൽ ഉൽപാദനം തുടങ്ങിയാൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുന്നതിനാണ് പ്രഥമ പരിഗണന നൽകുകയെന്നും പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.