ജനീവ (സ്വിറ്റ്സർലൻഡ്): പാക്അധീന കശ്മീരിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം അനുവദിക്കണമെന്നും അവർക്കുമേലുള്ള പീഡനവും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.
െഎക്യരാഷ്ട്രസഭയുടെ മൂന്നാമത് ആഗോള ആനുകാലിക അവലോകന (യു.പി.ആർ) യോഗത്തിലാണിത്. ഹിന്ദു, സിഖ്, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ നിർബന്ധിച്ച് മതംമാറ്റുന്നതും വിവാഹം കഴിക്കുന്നതും അവസാനിപ്പിക്കണമെന്നും ഇത്തരം കേസുകളിൽ നിയമനടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. ദൈവനിന്ദനിയമത്തിെൻറ ദുരുപയോഗം തടയുക, രാഷ്ട്രീയവിമതരെ അമർച്ചചെയ്യൽ അവസാനിപ്പിക്കുക, പ്രായപൂർത്തിയാകാത്തവരുടെയും വികലാംഗരുടെയും വധശിക്ഷ നിർത്തലാക്കുക തുടങ്ങിയ നിർദേശങ്ങളും ഇന്ത്യ മുന്നോട്ടുവെച്ചു.
2006ലാണ് െഎക്യരാഷ്ട്രസഭ യു.പി.ആർ ആവിഷ്കരിച്ചത്. ഇതനുസരിച്ച് ഒാരോ അംഗരാഷ്ട്രങ്ങളുടെയും മനുഷ്യാവകാശ നിലവാരം നിശ്ചിത കാലയളവിൽ അവലോകനം ചെയ്യും. 2012ലെ അവലോകനത്തിൽ 167 നിർദേശങ്ങളാണ് വന്നത്. ഇതിൽ പാകിസ്താൻ 126 എണ്ണം സ്വീകരിക്കുകയും 34 എണ്ണം തള്ളുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.