ലക്ഷദ്വീപിൽനിന്ന്​ ചരക്കുനീക്കം ബേപ്പൂരിലേക്ക്​ തന്നെ; മംഗളൂരുവിലേക്ക്​ മാറ്റില്ലെന്ന്​ മന്ത്രി

ന്യൂഡൽഹി: ലക്ഷദ്വീപില്‍നിന്നുള്ള ചരക്കുനീക്കം ബേപ്പൂരില്‍നിന്ന്​ മംഗളൂരുവിലേക്ക് മാറ്റാന്‍ കേന്ദ്ര സര്‍ക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് തുറമുഖ മന്ത്രി സര്‍ബാനന്ദ സൊനൊവാള്‍ ലോക്​സഭയിൽ എം.കെ. രാഘവന്‍ എം.പിയെ അറിയിച്ചു.

ബേപ്പൂര്‍ പോര്‍ട്ടിലെ ക്യാപിറ്റല്‍ ഡ്രഡ്ജിങ്​, കോസ്​റ്റല്‍ ബെര്‍ത്ത് വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വികസന പ്രവൃത്തികള്‍ക്കായുള്ള പദ്ധതി നിർദേശം പരിഗണനയിലുണ്ടെന്നും തുറമുഖ മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലുള്ള മൈനർ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സാഗര്‍മാലയില്‍നിന്ന്​ സാമ്പത്തിക സഹായങ്ങള്‍ നല്‍കാറുണ്ടെന്നും മന്ത്രി പറഞ്ഞു.


Tags:    
News Summary - Freight from Lakshadweep will continue to Beypore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.